​അധിക്ഷേപ പരാമർശ കേസ്: "പറയാത്തത് അടിച്ചേൽപ്പിക്കുന്നു" - കസ്റ്റഡിയിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

​അധിക്ഷേപ പരാമർശ കേസ്: "പറയാത്തത് അടിച്ചേൽപ്പിക്കുന്നു" - കസ്റ്റഡിയിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: അധിക്ഷേപ പരാമർശത്തിൽ കസ്റ്റഡിയിലെടുത്തതിൽ പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻ. ‘ഇതൊക്കെ കോമഡിയായി തോന്നുന്നു’ എന്നായിരുന്നു പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഉദയനിധി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചത്. 


താനങ്ങനെ പറഞ്ഞിട്ടില്ല, പറയാത്തത് അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ന് രാവിലെയാണ് അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയിനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 


ഇന്നുച്ചയ്ക്ക് ഉദയനിധിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസ് നടപടി. ഡിഎംകെ പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് ഉദയനിധിയെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.


ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് സൂചനകൾ. കവേരി നദീജല തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഡി.എം.കെ. നേതാവിന്റെ അധിക്ഷേപ പരാമർശം. 

തൃഷയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും ദ്വയാർഥ പരാമർശം നടത്തിയെന്നാണ് ടിവികെ പ്രവർത്തകർ പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network