മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) അഖിലേന്ത്യാ തലത്തിലുള്ള അലോട്മെൻറ് പ്രക്രിയയുടെ ഭാഗമായി എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലെ ഒന്നാം റൗണ്ടിലേക്കുള്ള സീറ്റ് വിതരണപ്പട്ടിക പ്രസിദ്ധീകരിച്ചു.
കേന്ദ്ര സർവകലാശാലകൾ കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടുന്നത് അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എ.ബി.വി.ഐ.എം.എസ്.), ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ആർ.എം.എൽ.), വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (വി.എം.എം.സി.), സഫ്ദർജങ് ഹോസ്പിറ്റൽ (എസ്.ഡി.ജെ.), മൗലാന ആസാദ് മെഡിക്കൽ കോളേജ് -ന്യൂഡൽഹി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്-ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.), ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് - അലിഗഢ് മുസ്‌ലിം സർവകലാശാല (എ.എം.യു.), യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ജി.ടി.ബി. ഹോസ്പിറ്റൽ -ന്യൂഡൽഹി, ലേഡി ഹർഡിൻഗേ മെഡിക്കൽ കോളേജ് (വനിതകൾക്കുമാത്രം) ന്യൂഡൽഹി എന്നിവയാണ്. എം.ബി.ബി.എസ്. ഡൊമിസൈൽ ഫ്രീ മെറിറ്റ് സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയും ഓപ്പൺ സീറ്റ് ക്വാട്ടയും ഉൾപ്പെടെ കേന്ദ്ര സംവരണ തത്ത്വമായ ഒ.ബി.സി. (നോൺക്രീമി ലയർ) 27 ശതമാനം, എസ്.സി. 15 ശതമാനം, എസ്.ടി. 7.5 ശതമാനം, അംഗപരിമിതർ അഞ്ച് ശതമാനം, ഇക്കണോമിക്കലി വീക്കർ വിഭാഗം 10 ശതമാനം തുടങ്ങിയ കാറ്റഗറിക്ക് വിധേയമായ ആകെ 12,650 സീറ്റ് ഉള്ളതിൽ 4662 എണ്ണം ഓപ്പൺ മെറിറ്റ് സീറ്റാണ്. മൂന്ന് വനിതാ കോളേജുകളിലായി 29 ഓപ്പൺ മെറിറ്റ് സീറ്റുമുണ്ട്. ഇതുകൂടാതെ കേന്ദ്ര സംവരണതത്ത്വനുസരിച്ചുള്ള സംവരണ സീറ്റുകളും സീറ്റ് വിതരണപ്പട്ടികയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മെറിറ്റ് സീറ്റുകളിലേക്ക് നീറ്റ് യു.ജി. റാങ്ക് പട്ടികയിലുള്ള എല്ലാവർക്കും പങ്കെടുക്കാം. കേരളത്തിലെ 14 സർക്കാർ മെഡിക്കൽ കോളേജുകളിൽ 316 സീറ്റ് ഉള്ളതിൽ 122 എണ്ണം മെറിറ്റ് സീറ്റാണ്. ഡീംഡ് സർവകലാശാലകളിൽ ആകെ 13,685 സീറ്റുള്ളതിൽ 11,930 സീറ്റ് മെറിറ്റ് സീറ്റാണ്. കൂടാതെ 353 സീറ്റ് വനിതകൾക്ക് മാത്രമുള്ളതാണ്. ഡീംഡ് സർവകലാശാലയിൽ സംവരണം ബാധകമല്ല. ഡീംഡ് സർവകലാശാലകളിൽ എൻ.ആർ.ഐ. സീറ്റുകളുമുണ്ട്. ബി.ഡി.എസ്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ െഡൻറൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ടകളും ഇ.എസ്.ഐ. െഡൻറൽ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ടകളും കേന്ദ്ര സ്ഥാപനങ്ങളായ ഫാക്കൾട്ടി ഓഫ് െഡൻറിസ്ട്രി, ജാമിയ മിലിയ ഇസ്‌ലാമിയ-ന്യൂഡൽഹി, മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡൻറൽ സയൻസസ്-ന്യൂഡൽഹി, ഡോ. സിയാവുദ്ദീൻ അഹമ്മദ് െഡൻറൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ-അലിഗഢ് മുസ്‌ലിം സർവകലാശാല (എ.എം.യു.), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.) തുടങ്ങിയ സ്ഥാപനങ്ങളിലെ സീറ്റുകളുമാണ് എം.സി.സി. അലോട്മെൻറ് നടത്തുന്നത്. ആകെ 778 സീറ്റ് ഉള്ളതിൽ 246 മെറിറ്റ് സീറ്റ് അലോട്മെൻറിനായുണ്ട്. കേരളത്തിലെ അഞ്ച് െഡൻറൽ കോളേജുകളിൽ 39 സീറ്റ് ഉള്ളതിൽ 16 എണ്ണം മെറിറ്റ് സീറ്റാണ്. ഡീംഡ് സർവകലാശാലകളിൽ ആകെ 3290 സീറ്റിൽ 3128 സീറ്റ് സ്വാശ്രയ മെറിറ്റ് സീറ്റാണ്. കൂടാതെ 100 സീറ്റ് വനിതകൾക്കു മാത്രമായുണ്ട്. ബി.എസ്‌സി. നഴ്സിങ് ചില കേന്ദ്ര നഴ്സിങ് സ്ഥാപനങ്ങളിലെ ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ എല്ലാ സീറ്റുകളിലെ പ്രവേശനവും എം.സി.സി.യുടെ അലോട്മെൻറ് വഴിയാണ്. അഹല്യഭായി കോളേജ് ഓഫ് നഴ്സിങ്, കോളേജ് ഓഫ് നഴ്സിങ് -ഡോ ആർ.എം.എൽ. ഹോസ്പിറ്റൽ, രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ് -ന്യൂഡൽഹി എന്നിവയിൽ പ്രവേശനം വനിതകൾക്ക് മാത്രമാണ്. ആകെയുള്ള 255 സീറ്റിൽ 97 മെറിറ്റ് സീറ്റിൽ പൊതു അലോട്മെൻറിനുള്ളപ്പോൾ 48 സീറ്റ് വനിതകൾക്കുമാത്രമായുണ്ട്.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.