കൊച്ചി: കേരളത്തിൽ മഴ വൻനാശങ്ങൾ വിതച്ചപ്പോഴും സാധാരണഗതിയിൽ സർവീസ് നടത്തി ഇന്ത്യൻ റെയിൽവേ. വെള്ളക്കെട്ട് മൂലം ട്രെയിനുകൾ പിടിച്ചിടുന്നതിനോ വൈകുന്നതിനോ ഇത്തവണ കാരണമായില്ലെന്നത് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് വ്യക്തമാക്കി.
മുൻവർഷങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാലാണ് മഴയെ അതിജീവിക്കാൻ റെയിൽവേക്ക് ഇത്തവണ കഴിഞ്ഞത്.
നീർച്ചാലുകളെ തടസ്സപ്പെടുത്താതെ കാനകൾ ഒരുക്കിയും വെള്ളം ഒഴുകിപ്പോകാൻ ഭൂഗർഭ പാതകൾ തീർത്തും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ചെയിൻ ലിങ്ക് സ്ഥാപിച്ചും
ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ ഒരുക്കിയും ദക്ഷിണ റെയിൽവേ സാങ്കേതിക വിഭാഗം ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ ദുരന്തങ്ങളെ ഒഴിവാക്കാനായെന്ന് മാത്രമല്ല, തടസ്സങ്ങൾ കൂടാതെ സർവീസുകൾ പൂർത്തീകരിക്കാനും കഴിഞ്ഞു.
ട്രാക്കിന് സമീപമുള്ള മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയും കാടുകൾ വെട്ടിത്തെളിച്ചും മുൻകരുതലുകളെ ഏകോപിപ്പിച്ചു. റോഡ് മാർഗം വാഹനഗതാഗതം പലയിടത്തും സ്തംഭിപ്പിച്ചപ്പോഴും റെയിൽവേ യാത്രക്കാരുടെ വിശ്വാസം സംരക്ഷിച്ചതായും തിരുവനന്തപുരം,
പാലക്കാട് ഡിവിഷനിലെ ടെക്നിക്കൽ വിഭാഗം അനുമോദനങ്ങൾ അർഹിക്കുന്നതായും അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.