റെഡ് അലർട്ട് വേളയിലും തടസ്സങ്ങളില്ലാതെ ട്രെയിൻ സർവീസ്; റെയിൽവേയുടെ മുൻകരുതലുകൾക്ക് പ്രശംസ

റെഡ് അലർട്ട് വേളയിലും തടസ്സങ്ങളില്ലാതെ ട്രെയിൻ സർവീസ്; റെയിൽവേയുടെ മുൻകരുതലുകൾക്ക് പ്രശംസ

കൊച്ചി: കേരളത്തിൽ മഴ വൻനാശങ്ങൾ വിതച്ചപ്പോഴും സാധാരണഗതിയിൽ സർവീസ് നടത്തി ഇന്ത്യൻ റെയിൽവേ. വെള്ളക്കെട്ട് മൂലം ട്രെയിനുകൾ പിടിച്ചിടുന്നതിനോ വൈകുന്നതിനോ ഇത്തവണ കാരണമായില്ലെന്നത് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് വ്യക്തമാക്കി. 


മുൻവർഷങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാലാണ് മഴയെ അതിജീവിക്കാൻ റെയിൽവേക്ക് ഇത്തവണ കഴിഞ്ഞത്.

നീർച്ചാലുകളെ തടസ്സപ്പെടുത്താതെ കാനകൾ ഒരുക്കിയും വെള്ളം ഒഴുകിപ്പോകാൻ ഭൂഗർഭ പാതകൾ തീർത്തും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ചെയിൻ ലിങ്ക് സ്ഥാപിച്ചും 


ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ ഒരുക്കിയും ദക്ഷിണ റെയിൽവേ സാങ്കേതിക വിഭാഗം ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ ദുരന്തങ്ങളെ ഒഴിവാക്കാനായെന്ന് മാത്രമല്ല, തടസ്സങ്ങൾ കൂടാതെ സർവീസുകൾ പൂർത്തീകരിക്കാനും കഴിഞ്ഞു.


ട്രാക്കിന് സമീപമുള്ള മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയും കാടുകൾ വെട്ടിത്തെളിച്ചും മുൻകരുതലുകളെ ഏകോപിപ്പിച്ചു. റോഡ് മാർഗം വാഹനഗതാഗതം പലയിടത്തും സ്തംഭിപ്പിച്ചപ്പോഴും റെയിൽവേ യാത്രക്കാരുടെ വിശ്വാസം സംരക്ഷിച്ചതായും തിരുവനന്തപുരം,

പാലക്കാട് ഡിവിഷനിലെ ടെക്നിക്കൽ വിഭാഗം അനുമോദനങ്ങൾ അർഹിക്കുന്നതായും അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network