ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി

ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി

കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണക്കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരുടെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി. ഗൂഢാലോചന നടത്തിയ മുതിർന്ന നേതാക്കളെ കണ്ടെത്തിയിട്ടില്ലെന്നും ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. 



ജാമ്യഹർജികളെ എതിർത്തുകൊണ്ട് രേഖാമൂലമുള്ള എതിർസത്യവാങ്മൂലം ഇ.ഡി. കോടതിയിൽ സമർപ്പിച്ചു.

ചില കേസുകളിൽ ഇ.ഡി. കക്ഷിയാണ്; എന്നാൽ മറ്റു ചില ഹർജികളിൽ ഇ.ഡിയെ കക്ഷി ചേർത്തിട്ടില്ല. ഇതിൽ കക്ഷിചേരാനും അപേക്ഷ നൽകിയിട്ടുണ്ട്. 


ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇ.ഡി.യുടെ നീക്കം. സിപിഎം പ്രവർത്തകരെക്കൊണ്ട് അക്രമത്തിന് ആഹ്വാനം ചെയ്തിട്ടുള്ള മുതിർന്ന നേതാക്കളെ കണ്ടെത്താൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്നാണ് ഇ.ഡി. പറയുന്നത്. 


70 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്ന സിപിഎം പ്രവർത്തകരാണ് ജാമ്യഹർജിയുമായി കോടതിയിൽ എത്തിയത്. ഇനി തങ്ങളെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കേണ്ട കാര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കോടതിയിൽ ആവശ്യപ്പെട്ടത്. 

ഇതിനിടെയാണ് ജാമ്യത്തെ ശക്തമായി എതിർത്ത് ഇ.ഡി. ഹൈക്കോടതിയിൽ എത്തിയത്. പ്രതികൾക്ക് ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചാൽ സുപ്രീം കോടതിയെ സമീപിക്കുന്നതടക്കം ഇ.ഡി. ആലോചിക്കുന്നതായാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !