പിറവം: ആശങ്ക, ആകാംക്ഷ, ഒടുവിൽ ആശ്വാസം....മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാ പ്രവർത്തനത്തിനിടെ പിറവത്ത് അഗ്നിരക്ഷാ സേനയെ വലച്ച് എത്തിയ ഫോൺ സന്ദേശവും തുടർന്നുള്ള സംഭവങ്ങളും ഇങ്ങനെ ചുരുക്കാം.
ഇന്നലെ പുലർച്ചെ 12.15നാണു പാലച്ചുവട് ആനിത്തോട്ടിലെ വെള്ളത്തിനടിയിൽ നിന്നു പ്രകാശം കാണുന്നതായി അഗ്നിരക്ഷാ നിലയത്തിൽ ഫോൺസന്ദേശം ലഭിക്കുന്നത്.
ആരെങ്കിലും സ്കൂട്ടർ മറിഞ്ഞു വീണതാകാമെന്ന സംശയവും വിളിച്ചയാൾ പ്രകടിപ്പിച്ചു. അഗ്നിരക്ഷാ സംഘം എത്തിയപ്പോഴേയ്ക്കും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.
തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം വെള്ളത്തിലിറങ്ങാൻ ആരും തയാറായില്ല. ഒടുവിൽ സേനാംഗങ്ങളായ മഹേഷും ബാബുവും തോട്ടിൽ ഇറങ്ങി മുങ്ങി.
ശക്തമായ മഴയിൽ ഒഴുകിവന്ന എൽഇഡി ബൾബാണു മിന്നുന്നതെന്നു സ്ഥിരീകരിച്ചതോടെയാണ് ആശങ്ക ആശ്വാസത്തിനു വഴിമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.