കോട്ടയം: വൈക്കം കാട്ടിക്കുന്നിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ കുട്ടികൾക്ക് ഷോക്കേറ്റു.
ചിറ്റത്തേറ സുബിന്റെ മക്കളായ ശ്രീഹരി (12), കാശിനാഥൻ (9) എന്നിവർക്കാണ് ഷോക്കേറ്റത്. കളിക്കുന്നതിനിടെ ആയിരുന്നു അപകടം.
കാശിനാഥന്റെ പാദത്തിനു മുകളിലായാണ് കമ്പി കുടുങ്ങിയത്. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീഹരിക്ക് ഷോക്കേറ്റത്.
ലൈൻ കമ്പിയിൽ ഓല വീണ് പൊട്ടിവീണതാണെന്നും പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി ശരിയാക്കിയില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൈക്കം താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.