തിരുവനന്തപുരം: സൗജന്യ ബസ് യാത്രയുടെ പേരിൽ സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രിയദർശിനി പദ്ധതി ആരംഭിച്ചത് യുഡിഎഫ് സർക്കാരാണ്. അഭിമാന പദ്ധതിയാണിത്. പദ്ധതിയുമായി മുന്നോട്ടുപോകും. എല്ലാ സ്ത്രീകൾക്കും വിവേചനമില്ലാതെയാണ് ബസിൽ യാത്രാ സൗജന്യം നൽകുന്നത്. അത് ആരുടെയും ഔദാര്യമല്ല. അവകാശമാണ്. കേരളത്തിൽ ദാരിദ്ര്യമുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്.
ദാരിദ്ര്യം ചുരുക്കാനാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി കെഎസ്ആർടിസിക്ക് ബാധ്യതയല്ല. സൗജന്യസേവനത്തിനു പകരമായി സർക്കാർ കോർപറേഷന് പണം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രിയദർശിനി സൗജന്യ യാത്രയെക്കുറിച്ചു പറയുന്നതിനിടെ കേരളത്തിന്റെ ‘ബിഹേവിയർ’ അതിശയിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടി മന്ത്രി സി.പി.ജോൺ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
‘ബസിനു കാശില്ലാത്ത സ്ത്രീ ഫീസ് കൊടുക്കേണ്ട സ്വകാര്യ സ്കൂളിലേക്കാണു മക്കളെ വിടുന്നത്. രോഗത്തിന്റെ കാര്യം വരുമ്പോൾ ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും കൊണ്ടു സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. പക്ഷേ ബസ് വന്നാൽ കാശു കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും.’’–മന്ത്രി പറഞ്ഞതിങ്ങനെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.