ഇന്റർനെറ്റ് തടസ്സപ്പെട്ടാൽ നഷ്ടപരിഹാരം: കടുത്ത നിർദ്ദേശങ്ങളുമായി ട്രായിയുടെ കരടുചട്ടം

ന്യൂഡൽഹി: 24 മണിക്കൂറിലധികം തുടർച്ചയായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മുടങ്ങുകയോ സ്‌പീഡ് ഗണ്യമായി കുറയുകയോ ചെയ്താൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു. ടെലികോം സേവന ഗുണനിലവാരചട്ടത്തിൽ ഇതടക്കം ഭേദഗതികളോടെ കരടുചട്ടം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) പ്രസിദ്ധീകരിച്ചു.


ഒരു ജില്ലയാകെ മൊബൈൽ സേവനം 24 മണിക്കൂറെങ്കിലും മുടങ്ങിയാൽ മാത്രമേ ഇതുവരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരുന്നുള്ളൂ. ഇതിനു പകരം ഒരു സർവീസ് ഏരിയയിലെ 10 ശതമാനമെങ്കിലും ഉപയോക്താക്കൾക്ക് തുടർച്ചയായി 24 മണിക്കൂർ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുകയോ വേഗം 20 ശതമാനമെങ്കിലും കുറയുകയോ ചെയ്താൽ നഷ്ടപരിഹാരം ലഭിക്കും.


തത്തുല്യമായ ദിവസവാടക അടുത്ത ബില്ലിൽ ഇളവു ചെയ്യും, തുടർച്ചയായി 4 മണിക്കൂറെങ്കിലും സേവനം മുടങ്ങിയാൽ ടെലികോം വകുപ്പിനെ കമ്പനികൾ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.



മറ്റു വ്യവസ്ഥകൾ ∙ 

ബില്ലിങ്, റീചാർജിങ് പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 4 ആഴ്ചയായിരുന്നത് ഒരാഴ്ചയാക്കും. 

∙ നെറ്റ്‍വർക്ക് പ്രശ്നം നേരിടുമ്പോൾ ടെലികോം/ബ്രോഡ്ബാൻഡ് കമ്പനികൾ ‘പ്രശ്നം പരിഹരിക്കുന്നു’ എന്ന മട്ടിൽ ഉപയോക്താക്കൾക്ക് മെസേജ് അയയ്ക്കാറുണ്ട്. 



എന്നാൽ ഈ സമയത്ത് ഉപയോക്താക്കൾക്ക് പരാതി നൽകാനുള്ള സംവിധാനം കമ്പനികൾ ഡിസേബിൾ ചെയ്യാറുണ്ട്. മേലിൽ അതു പാടില്ല. 

∙ ‘സൈലൻസ് കോൾ’ ഒരു ശതമാനത്തിൽ താഴെയാക്കണം. (ഫോണെടുത്താലും കുറേനേരം ഇരുവശത്തേക്കും ശബ്ദം കേൾക്കാത്ത അവസ്ഥയാണ് സൈലൻസ് കോൾ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !