തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14 ജില്ലകളിലും ജാഗ്രതാ മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ മൂന്നു ജില്ലകളിൽ റെഡ്അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച്അലേർട്ട് ആണ്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മാറിയിരുന്നെങ്കിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുകയാണ്. വീണ്ടും മഴ പെയ്യുന്ന സാഹചര്യം ആശങ്ക ഉയർത്തുന്നുണ്ട്.
കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനു പിന്നിൽ ശാന്തസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ വിദൂരസ്വാധീനവും ഉണ്ടെന്നാണ് വിലയിരുത്തൽ. ഈ ചുഴലിക്കാറ്റ് ശനിയാഴ്ചയ്ക്കുശേഷം ചൈനയിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത് ദുർബലമാകുന്നതോടെ കേരളത്തിലും മഴയുടെ ശക്തി കുറയും. ഇതിനു പുറമേ ഫിലിപ്പീൻസിന് സമീപത്തായി കുജിര ചുഴലിക്കാറ്റുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.