പത്തനാപുരത്ത് ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി; ആശ്വാസത്തിൽ നാട്ടുകാർ

പത്തനാപുരം: രണ്ടാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയും വീട്ടമ്മയുടെ ആടുകളെ കൊന്നൊടുക്കുകയും ചെയ്ത പുലി ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിലകപ്പെട്ടു. പിറവന്തൂർ അലിമുക്ക് ജംക്ഷനു സമീപം പൈമാനന്തൂർ വാലുതുണ്ടിൽ ശാന്തയുടെ വീടിനോടു ചേർന്നു സ്ഥാപിച്ച കൂട്ടിലാണ് മൂന്നു വയസ്സ് പ്രായമുള്ള ആൺപുലി കുടുങ്ങിയത്.


കഴിഞ്ഞ ദിവസങ്ങളിൽ ശാന്തയുടെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ പുലി കൊലപ്പെടുത്തിയിരുന്നു. ഇതിൽ പുലി പിടിച്ച ആടുകളിലൊന്നിന്റെ കുഞ്ഞായ ‘മണിക്കുട്ടിയെ’ ഇരയാക്കിയാണ് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. അമ്മയാടുകളെ കൊന്ന പുലിയെ ഏതുവിധേനയും കെണിയിൽപ്പെടുത്തണമെന്ന നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്നായിരുന്നു ഈ നടപടി.


പുലർച്ചെ അഞ്ചോടെ വല്ലാത്ത മുരൾച്ചയും ബഹളവും കേട്ട് ശാന്തയും മകളും വീടു തുറന്നു പുറത്തിറങ്ങിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. ഉടൻതന്നെ ഇവർ സമീപവാസികളെയും വനം വകുപ്പ് അധികൃതരേയും വിവരം അറിയിക്കുകയായിരുന്നു.


ആളുകൾ തടിച്ചുകൂടുന്നതിനു മുൻപ് തന്നെ റേഞ്ച് ഓഫിസർ എ.ഷൈജു, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജിത്ത്, കറവൂർ ആർആർടി സംഘം എന്നിവരുടെ നേതൃത്വത്തിൽ പുലിയെ അമ്പനാർ ഡപ്യൂട്ടി റേഞ്ച് ഓഫിസിലേക്ക് മാറ്റി. ഇവിടെ വെച്ച് ഡോ. സിബിയുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കിയ ശേഷം പുലിയെ വൈകിട്ടോടെ ഉൾവനത്തിൽ തുറന്നുവിട്ടു. 


ആടുകളെ നഷ്ടപ്പെട്ട് മാനസികമായി തളർന്ന ശാന്തയ്ക്ക് ജ്യോതികുമാർ ചാമക്കാല എംഎൽഎ പുതിയ ആടുകളെ സമ്മാനിച്ചിരുന്നു. പുലി പിടിയിലായതോടെ പ്രദേശവാസികളും ശാന്തയും വലിയ ആശ്വാസത്തിലാണ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !