ഭക്ഷണം ഓർഡർ ചെയ്യാം, ഹോട്ടൽ ബുക്ക് ചെയ്യാം;യാത്ര എളുപ്പമാക്കാൻ പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്‌സ്

സാൻ ഫ്രാൻസിസ്കോ: യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ ബുക്ക് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്‌സ്. യാത്രയ്ക്കിടെ ഓരോ റെസ്റ്റോറന്റും തിരഞ്ഞ് മികച്ചത് കണ്ടെത്തുന്നതിന് പകരം ആ ജോലി ഗൂഗിൾ മാപ്‌സിനെ ഏൽപ്പിക്കാം. 


നിങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷണം ലഭിക്കുന്ന റൂട്ടിലെ റെസ്റ്റോറന്റുകൾ ആപ്പ് കണ്ടെത്തുകയും അവ തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയും നിങ്ങളുടെ ഭക്ഷണരീതികളടക്കം പരിഗണിച്ച് ശുപാർശകൾ നൽകുകയും ചെയ്യും.

താമസത്തിനുള്ള ഹോട്ടലുകളും ഇത്തരത്തിൽ തിരഞ്ഞെടുക്കാം. ഒന്നിലധികം ഹോട്ടലുകൾ തിരഞ്ഞ് മികച്ചത് കണ്ടെത്താൻ സമയം കളയേണ്ടതില്ല. വിശാലമായ മുറികളുള്ള ഫാമിലി ഫ്രണ്ട്‌ലി ബജറ്റ് ഹോട്ടൽ കണ്ടെത്തുക എന്ന് ഗൂഗിൾ മാപ്‌സിനോട് പറഞ്ഞാൽമതി.


നിരക്കുകളും റൂം ലഭ്യതയും പരിശോധിച്ച് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നിർദ്ദേശിക്കും. യാത്ര ആസ്വാദികരമാക്കാനുള്ള മറ്റു ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. യാത്രചെയ്യുന്ന വഴിയിലുള്ള ഉത്സവങ്ങൾ, സംഗീത പരിപാടികൾ, പ്രാദേശിക മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകൾ സഹിതം മാപ്സ് ശുപാർശ ചെയ്യും. ആദ്യഘട്ടത്തിൽ ഈ ഫീച്ചറുകൾ യു.എസിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. 


ഉടൻ ഇവ ഇന്ത്യയിലും ലഭ്യമായേക്കാം. എന്നാൽ ഇന്ത്യൻ ഉപയോക്താക്കൾക്കുവേണ്ടിയും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദിയിൽ സെർച്ച് ചെയ്യാനുള്ള ഫീച്ചർ ഇന്ത്യയ്ക്കുവേണ്ടി ഗൂഗിൾ മാപ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ എന്നിവ തിരയുന്നതിന് ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിക്കാം. ജിമെയിൽ പോലുള്ള ഗൂഗിൾ സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓപ്ഷണൽ ഫീച്ചറായ പേഴ്‌സണൽ ഇന്റലിജൻസും ഗൂഗിൾ അവതരിപ്പിച്ചു. 

ഹോട്ടൽ ബുക്കിങ്, ഫ്‌ളൈറ്റ് കൺഫർമേഷൻ എന്നിവ അനായാസമാക്കുന്നതാണ് ഫീച്ചർ. ബസ്, മെട്രോ, ട്രെയിൻ, ഫെറി എന്നിവയ്ക്കുള്ള തത്സമയ അപ്ഡേറ്റുകൾ നൽകുന്ന റിയൽ-ടൈം ട്രാൻസിറ്റ് ഇൻഫർമേഷനും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്സ് ഒരു നാവിഗേഷൻ ആപ്ലിക്കേഷനായാണ് രംഗത്തുവന്നതെങ്കിലും യാത്രയ്ക്കിടെ എല്ലാവരിധ സേവനങ്ങളും നൽകുന്ന എഐ സംവിധാനമായി അത് വളരുകയാണെന്നാണ് ഗൂഗിളിന്റെ നീക്കങ്ങൾ നൽകുന്ന സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !