ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക-ആത്മീയ സംഗമങ്ങളിലൊന്നായ ഹിന്ദു കൺവെൻഷൻ 2026 സെപ്റ്റംബർ 20-ന് (ഞായറാഴ്ച) ഡബ്ലിനിലെ Ardee Parish Hall-ൽ അരങ്ങേറും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരും അയർലണ്ടിലെ പ്രാദേശിക സമൂഹാംഗങ്ങളും ഒരുമിച്ചുചേരുന്ന ഈ ദിനാഘോഷം ഇന്ത്യൻ പൈതൃകവും ഹിന്ദു സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.രാവിലെ മുതൽ വൈകുന്നേരം വരെ നീളുന്ന പരിപാടിയിൽ ദീപപ്രോജ്വലനം, പ്രാർത്ഥന, ആത്മീയ ആചാര്യന്മാരുടെ പ്രഭാഷണങ്ങൾ കുട്ടികളുടെയും മുതിർന്നവരുടെയും സാംസ്കാരിക പരിപാടികൾ, ഭാരതീയ ശാസ്ത്രീയ- നൃത്തങ്ങൾ, സംഗീതാവിഷ്കാരങ്ങൾ, ഹിന്ദു പൈതൃക പ്രദർശനം, കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ പരിപാടികൾ എന്നിവ ഉൾപ്പെടും.
അയർലണ്ടിലെ വിവിധ ഹിന്ദു സംഘടനകളും സാമൂഹിക പ്രവർത്തകരും മറ്റ് സന്നദ്ധപ്രവർത്തകരും ചേർന്നാണ് കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഹിന്ദു സംസ്കാരം, കുടുംബമൂല്യങ്ങൾ, സേവന മനോഭാവം, സാമൂഹിക ഐക്യം എന്നിവ ശക്തിപ്പെടുത്തുന്ന വേദിയായി ഈ കൺവെൻഷൻ മാറുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികൾക്കും യുവജനങ്ങൾക്കും ഭാരതീയ സംസ്കാരത്തെ പരിചയപ്പെടുത്തുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ സമൂഹങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്നതിനും ഈ കൺവെൻഷൻ മികച്ച അവസരമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബസമേതം എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
പരിപാടി: 4th Hindu Convention 2026
തീയതി: 20 സെപ്റ്റംബർ 2026 (ഞായർ)
വേദി: Ardee Parish Hall, Dublin
സമയം: രാവിലെ 8:30 മുതൽ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
0892620405- അനൂപ്
089 220 3666- പ്രവീൺ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.