പാലാ ; പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.
എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. രാവിലെ 11നാണ് കൗൺസിൽ യോഗം ചേർന്നത്.ചർച്ചയിൽനിന്നു വിട്ടുനിൽക്കണമെന്നാണു യുഡിഎഫ് അറിയിച്ചിരുന്നതെങ്കിലും വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനെത്തി.ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച ഉപാധ്യക്ഷ മായാ രാഹുലും കൗൺസിലിന് എത്തി. ഇതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്.
12 പേരാണ് എൽഡിഎഫിലുള്ളത്. റിയ ചീരാംകുഴി,സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് കൗൺസിലർമാർ ഹാജരായില്ല. കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും യോഗത്തിൽ ഹാജരായില്ല.
രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ എന്ന ഖ്യാതിയോടെയാണ് ദിയ ബിനു പുളിക്കക്കണ്ടം അധികാരത്തിലെത്തിയത്. ദിയ ബിനുവിനെ പിന്തുണയ്ക്കുന്നതിൽ ഭൂരിഭാഗം കോൺഗ്രസ് കൗൺസിലർമാരും വിയോജിച്ചിരുന്നു. കോൺഗ്രസിലെ സെബാസ്റ്റ്യൻ പനയ്ക്കൽ മാത്രമാണ് ആദ്യം മുതൽ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നത്.
കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ഫിലിപ് ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎൽഎ, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് കൗൺസിലർമാരുമായി നടത്തിയ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പാലാ നഗരസഭ ആകെ സീറ്റ്: 26 യുഡിഎഫ്: 14 (കോൺഗ്രസ്– 6, കേരള കോൺഗ്രസ്– 3, സ്വതന്ത്ര മുന്നണി– 3, കെഡിപി– 1, സ്വതന്ത്ര–1) എൽഡിഎഫ്: 12 (കേരള കോൺഗ്രസ് എം– 10, സിപിഎം– 2)

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.