പാലാ നഗരസഭയിൽ അവിശ്വാസം പാസായി,ദിയ ബിനു പുറത്ത്..യുഡിഎഫ് കേരള കോൺഗ്രസ് (എം) സഖ്യ സാദ്ധ്യതകൾക്ക് വീണ്ടും പാലായിൽ തുടക്കം

പാലാ നഗരസഭയിൽ അവിശ്വാസം പാസായി,ദിയ ബിനു പുറത്ത്..യുഡിഎഫ് കേരള കോൺഗ്രസ് (എം) സഖ്യ സാദ്ധ്യതകൾക്ക് വീണ്ടും പാലായിൽ തുടക്കം

പാലാ ; പാലായിൽ നഗരസഭാധ്യക്ഷ ദിയ ബിനുവിന് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.

എതിരില്ലാത്ത 17 വോട്ടിനാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 12 പേർക്കു പുറമെ കോൺഗ്രസിലെ 4 അംഗങ്ങളും ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തെ പിന്തുണച്ചു. രാവിലെ 11നാണ് കൗൺസിൽ യോഗം ചേർന്നത്.ചർച്ചയിൽനിന്നു വിട്ടുനിൽക്കണമെന്നാണു യുഡിഎഫ് അറിയിച്ചിരുന്നതെങ്കിലും വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് കൗൺസിലർമാർ യോഗത്തിനെത്തി. 

ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് എത്തിയത്. കോൺഗ്രസ് വിമതയായി ജയിച്ച ഉപാധ്യക്ഷ മായാ രാഹുലും കൗൺസിലിന് എത്തി. ഇതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. 26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്. 

12 പേരാണ് എൽഡിഎഫിലുള്ളത്. റിയ ചീരാംകുഴി,സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് കൗൺസിലർമാർ ഹാജരായില്ല. കേരള കോൺഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ പ്രിൻസി സണ്ണിയും യോഗത്തിൽ ഹാജരായില്ല.

രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷ എന്ന ഖ്യാതിയോടെയാണ് ദിയ ബിനു പുളിക്കക്കണ്ടം അധികാരത്തിലെത്തിയത്. ദിയ ബിനുവിനെ പിന്തുണയ്ക്കുന്നതിൽ ഭൂരിഭാഗം കോൺഗ്രസ് കൗൺ‍സിലർമാരും വിയോജിച്ചിരുന്നു. കോൺഗ്രസിലെ സെബാസ്റ്റ്യൻ പനയ്ക്കൽ മാത്രമാണ് ആദ്യം മുതൽ നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നത്. 

കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, ഫിലിപ് ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎൽഎ, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് കൗൺസിലർമാരുമായി നടത്തിയ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പാലാ നഗരസഭ ആകെ സീറ്റ്: 26 യുഡിഎഫ്: 14 (കോൺഗ്രസ്– 6, കേരള കോൺഗ്രസ്– 3, സ്വതന്ത്ര മുന്നണി– 3, കെഡിപി– 1, സ്വതന്ത്ര–1) എൽഡിഎഫ്: 12 (കേരള കോൺഗ്രസ് എം– 10, സിപിഎം– 2)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !