ഡൽഹി;ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് തിരിച്ചറിഞ്ഞു.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കരിപ്പോട്ട് വീട്ടിൽ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ വധഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് കണ്ടെത്തി. ഇയാളെ കോഴിക്കോട്ടെ കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മിഥുന്റെ മൊബൈൽ ഫോൺ സൈബർ പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.