അമിത് ഷാ ഉപപ്രധാനമന്ത്രി..? ഡൽഹിയിൽ തിരക്കിട്ട ചർച്ചയെന്ന് സൂചന

കോട്ടയം ;നീറ്റ് ചോർച്ചയിലെ സിജെപി സമരം തണുപ്പിക്കാൻ ധർമേന്ദ്ര പ്രധാന് പകരം നിർ‌മല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കുമോ? സമവായ ചർച്ചയുടെ ഭാഗമായി ഏതാനും നിർദേശങ്ങൾ മോദിയുടെ പരിഗണനയിൽ. അതേസമയം സിജെപി സമരം മൂലം നേരത്തേ നിശ്ചയിച്ചിരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അവസാന വട്ടം തിരുത്തലുകൾ വരുത്തിയെന്നാണ് സൂചന.

അതിൽ പ്രധാനം ധർമേന്ദ്ര പ്രധാന്റെ വകുപ്പുമാറ്റമാണ്. നേരത്തേ, മന്ത്രിമാരായ പ്രധാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും സംഘടനയിലേക്ക് തിരികെ പോകുമെന്നും മുൻ മന്ത്രി അനുരാഗ് ഠാക്കൂർ തിരികെ എത്തുമെന്നും സൂചകളുണ്ടായിരുന്നു. എന്നാൽ പ്രധാനെ ഇപ്പോൾ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുന്നത് സിജെപി സമരത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ധാരണ പരത്തുമെന്ന് പ്രധാന മന്ത്രിക്ക് ആശങ്കയുണ്ട്. അതിനാൽ പ്രധാന്റെ മാറ്റം വകുപ്പു മാറ്റത്തിൽ ഒതുങ്ങിയേക്കും. 

പുതിയ ബിജെപി നിതിൻ നബീന്റെ സംഘടനാ ടീം രൂപവൽക്കരിക്കാനും അടുത്തിടെ എൻഡിഎയിൽ എത്തിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്നതിനും വേണ്ടിയാണ് പുനഃസംഘടന ആലോചിച്ചത്. മന്ത്രി ജോർജ് കുര്യനും സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച 17 ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത് പുനഃസംഘടനയ്ക്ക് മുന്നോടിയാണെന്ന് ശ്രുതി പരന്നിരുന്നു.ശക്തികാന്ത ദാസ് ധനമന്ത്രിയാകുമോ, രാഘവ് ചദ്ദയ്ക്ക് ഏതു വകുപ്പ് ധനമന്ത്രി നിർമല സീതാരാമന് പകരം മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മന്ത്രിയാകുമെന്നതാണ് ഇതിൽ പ്രധാനം. രഘുറാം രാജന് പകരം ശക്തികാന്ത ദാസ് ആർബിഐ ഗവർണറായിരുന്നു. 

ആ ചുമതല ഒഴിഞ്ഞപ്പോൾ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി. മോദിയുടെ വിശ്വസ്തനായ ദാസ് ധനകാര്യ മാനേജ്മെന്റ് വിദഗ്ധനാണ്. അതേസമയം, വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ പേരും ചർച്ചയിലുണ്ട്. അരുൺ ജയ്റ്റ്ലി മരിച്ചതിനെ തുടർന്ന് പീയൂഷ് ഗോയൽ ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്നു. എഎപിയിൽനിന്ന് അടുത്തിടെ എത്തിയ രാഘവ് ഛദ്ദ മന്ത്രിയാകുമെന്ന് സൂചനയുണ്ട്. കൂടാതെ ശിവസേന നേതാവ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡേയും മന്ത്രിയായേക്കും. അടുത്തിടെ ഉദ്ധവ് വിഭാഗത്തിൽനിന്ന് 6 പേരെ ഷിൻഡേയുടെ നേതൃത്വത്തിൽ എൻഎഡിഎയിൽ എത്തിച്ചിരുന്നു. ടിഎംസിയിൽനിന്ന് വന്നവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. നിതീഷ് കുമാറിന് കൂടുതൽ പരിഗണനയും ചർച്ചയിലുണ്ട്.

∙ വീണ്ടും ഉപപ്രധാന മന്ത്രി, അമിത് ഷാ പുനസംഘടന സംബന്ധിച്ച ചർച്ചകളിൽ ഏറ്റവും മുന്നിലുള്ളത് ഉപപ്രധാനമന്ത്രി സ്ഥാനമാണ്. അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നാണ് ഊഹാപോഹങ്ങൾ. എങ്കിൽ ബിജെപിയുടെ ഭാവി നേതൃത്വത്തിലേക്കും ഇതു ചൂണ്ടുപലകയാണ്. അക്കാര്യത്തിൽ ആർഎസ്എസ് നിലപാട് നിർണായകമാകും. 

ബംഗാൾ പിടിച്ചെടുത്തതും ടിഎംഎസിയും എഎപിയും അടക്കമുള്ള പാർ‌ട്ടികളെ പിളർത്തിയതും പാർട്ടിയിൽ അമിത് ഷായുടെ സ്വാധീനം കൂട്ടിയിരുന്നു. അതിനിടെ അയോധ്യ സ്വർണക്കൊള്ളയുടെ വാർത്തകൾ പുറത്തു വന്നത് ഈ ദിശയിലുള്ള നീക്കങ്ങളുടെ ആക്കം കുറച്ചുവെന്നും പറയുന്നു. വാജ്പേയി സർക്കാരിന്റെ അവസാന വർഷങ്ങളിൽ എൽ.കെ. അഡ്വാനിയെ ഉപപ്രധാനമന്ത്രി ആക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !