വീണ വിജയന്റെ വീട്ടിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്.

കൊച്ചി: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്.

മെയ് 27-ന് നടന്ന റെയ്ഡിൽ ഒരു ഐഫോണിന് പുറമെ ചുവന്ന കവറുള്ള ഡയറിയും കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന എ4 ലൂസ് ഷീറ്റുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരിശോധനയിൽ ഈ ഡയറിയിലെ വിവരങ്ങൾ നിർണായകമാണെന്ന് ഇഡി അറിയിച്ചു. 

ഡയറിയിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള പേജുകളിൽ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത ഐഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിൽനിന്ന് സേവന കരാറുകളെക്കുറിച്ചും ഇമെയിൽ ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. യഥാർഥത്തിൽ നൽകാത്ത സേവനത്തിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ കരാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ഫോണിലുണ്ടെന്നാണ് സൂചന. 

പണമിടപാടുകൾ മാത്രമായിരുന്നു ഇമെയിൽ സന്ദേശങ്ങളുടെ ഉള്ളടക്കമെന്നും യാതൊരു വിധത്തിലുള്ള സേവനങ്ങളും ഇതിന്റെ ഭാഗമായി നടന്നിട്ടില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്. 

പണം എത്തിയതിനെക്കുറിച്ചും അത് ചിലവഴിച്ചതിനെക്കുറിച്ചുമുള്ള കൃത്യമായ രേഖകൾ ഡയറിയിൽ ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഐഫോണിലെ ഡിജിറ്റൽ തെളിവുകളും ഡയറിയിലെ വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുൻപാകെ ഇഡി സമർപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !