കോട്ടയം; അയർക്കുന്നത്ത് ഒരു വീട്ടിലെ 4 പേർ ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
അയർക്കുന്നം സ്റ്റേഷനിലെ പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിലായാണ് മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവർ മരിച്ചത്.അലൻ ഒഴികെയുള്ള 3 പേർ നൽകിയ മരണമൊഴികളിലെ വൈരുധ്യവും സാമ്പത്തിക ഇടപാടുകളുമാണ് കേസ് വിശദമായി അന്വേഷിക്കുന്നതിന് കാരണം. വിഷം എങ്ങനെ ഉള്ളിൽ ചെന്നുവെന്നത് സംബന്ധിച്ച് മൂവരും വിവിധ തരത്തിലാണ് മൊഴി നൽകിയത്. അലന്റെ മൊഴിയെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഡോക്ടർമാർ അനുവദിച്ചിരുന്നില്ല.
ഈ മാസം 13ന് ആയിരുന്നു കളനാശിനി കഴിച്ച് കുടുംബത്തിന്റെ ആത്മഹത്യ ശ്രമം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഓരോരുത്തരായി മരിച്ചത്. ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയപ്പെടുന്നത്. ജോസ്ന എഴുതിയത് എന്നു കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. 5 ബാങ്കുകളിൽ ജോസ്നയ്ക്ക് അക്കൗണ്ട് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിലെ ഇടപാടുകൾ പൊലീസ് പരിശോധിച്ചു. ഈ അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറിയ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
എന്നാൽ ചെക്ക് ഉപയോഗിച്ചാണ് വലിയ തുകകൾ പിൻവലിച്ചിരിക്കുന്നത്. 10 ലക്ഷത്തിലധികം രൂപയുടെ സ്വർണപ്പണയ വായ്പ ജോസ്ന അടുത്ത കാലത്തായി എടുത്തിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ ആഡംബര വസ്തുക്കളോ ആഭരണങ്ങളോ കണ്ടെത്താനായിട്ടില്ല. ചിട്ടിയുടെ പേരിൽ പലരിൽനിന്നായി ലക്ഷക്കണക്കിനു രൂപ ജോസ്ന വാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും ഈ പണം ചെലവഴിച്ചത് എങ്ങനെയെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.