യൂറോപ്യന്‍ യൂണിയന്റെ പുതിയ ബോര്‍ഡര്‍ സിസ്റ്റം സഞ്ചാരികളെ വലയ്ക്കുന്നു

യുകെ ;യൂറോപ്യന്‍ യൂണിയന്റെ പുതിഅയ് ബോര്‍ഡര്‍ സിസ്റ്റം കാരണം ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ക്കായി ചെലവഴിക്കേണ്ട സമയം മൂന്നിരട്ടിയായതായി റിപ്പോര്‍ട്ട്.

പുതിയ എക്‌സിറ്റ് - എന്‍ട്രി സിസ്റ്റം യൂറോപ്പിലാകെ ബ്രിട്ടീഷ് വിനോദസഞ്ചാരികളെ വലയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഷെന്‍ങ്കന്‍ മേഖലയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് വിരലടയാളവും ഫോട്ടോയും മറ്റ് ബയോമെട്രിക് വിവരങ്ങളും നല്‍കേണ്ടതുണ്ട് എന്നതിനാലാണിത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ഈ വിവരങ്ങള്‍ വീണ്ടും പരിശോധിക്കും.

ഒട്ടുമിക്ക ബ്രിട്ടീഷുകാര്‍ക്കും വിദേശ വിമാനത്താവളങ്ങളില്‍ ഈ പ്രക്രിയകള്‍ക്ക് വിധേയരാകേണ്ടതായി വരുന്നു. ഒരിക്കല്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ സാധുതയുണ്ടായിരിക്കും. വേനലിന്റെ മൂര്‍ദ്ധന്യതയില്‍ ബോര്‍ഡര്‍ പരിശോധനകള്‍ക്കായുള്ള ക്യൂ ആറ് മണിക്കൂര്‍ വരെ നീണ്ടേക്കാമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസ്സോസിയേഷന്‍ (അയാട്ട) നല്‍കുന്ന മുന്നറിയിപ്പ്. പുതിയ നിയമങ്ങള്‍ കാരണം വിമാനത്താവളങ്ങള്‍ വളരെയേറെ സമയം ചെലവഴിക്കേണ്ടി വരുമെന്ന് റെയ്ന്‍എയറും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇ ഇ എസ് ബോര്‍ഡര്‍ ക്യൂ ഇല്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന 10 യൂറോപ്യന്‍ രാജ്യങ്ങള്‍

യൂറോപ്പിലേക്കുള്ള ഒഴിവുകാല യാത്രകള്‍ അത്ര സുഖകരമായ അനുഭവങ്ങളല്ല നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ധാരാളമായി പുറത്തു വരുന്നുണ്ട്. പുതിയ ബയോമെട്രിക് ഡാറ്റ സിസ്റ്റം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മുതല്‍ വിമാനത്താവളങ്ങളില്‍ ഉണ്ടാകുന്ന കാലതാമസവും നീണ്ട ക്യൂവുമൊക്കെ ഒഴിവുകാലത്തിന്റെ ആഹ്ലാദാനുഭവങ്ങളെ കെടുത്തുന്നുണ്ട്. പുതിയ എന്‍ട്രി - എക്‌സിറ്റ് സിസ്റ്റം (ഇ ഇ എസ്) നിലവില്‍ വന്നതോടെ യാത്രക്കാര്‍ക്ക് വിരലടയാളവും, ഫേഷ്യല്‍ ഇമേജുമുള്‍പ്പടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ഷെന്‍ങ്കന്‍ മേഖലയിലേക്ക് ആദ്യമായി പ്രവേശിക്കുമ്പോള്‍ നല്‍കേണ്ടതായിട്ടുണ്ട്.  എന്നാല്‍, ഈ സിസ്റ്റത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കാരണം ഇതിനായി പലപ്പോഴും മണിക്കൂറുകള്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ചിലയിടങ്ങളില്‍ ഈ പുതിയ സിസ്റ്റം വലിയ പ്രശ്‌നങ്ങളോ കാലതാമസമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, മറ്റു പലയിടങ്ങളിലും ഇത് ദൈര്‍ഘ്യമേറിയ കാത്തിരിപ്പിനു തന്നെ കാരണമാകുന്നുണ്ട്. വേനലവധി ആരംഭിച്ചതോടെ, വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് പ്രതീക്ഷിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ഈ അവധിക്കാലത്ത് ഇ ഇ എസ് സിസ്റ്റം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. അതില്‍ ഒന്ന്, യൂറോപ്യന്‍ യൂണിയന്‍ അംഗമാണെങ്കിലും, പൂര്‍ണ്ണമായും ഷെന്‍ങ്കാന്‍ മേഖലയില്‍ ചേര്‍ത്തിട്ടില്ലാത്ത സൈപ്രസ് ആണ്.

യു കെയോട് അടുത്തുകിടക്കുന്ന അയര്‍ലന്‍ഡ് ആണ് വേനലവധിക്കാലത്ത് ഇ ഇ എസ് പൂര്‍ണ്ണമായും ഉപേക്ഷിച്ച മറ്റൊരു രാജ്യം. യൂറോപ്പിന്റെ നിഗൂഢ രഹസ്യം എന്നറിയപ്പെടുന്ന അല്‍ബേനിയയും വേനലവധിക്കാലത്ത് ഇ ഇ എസ് പ്രവര്‍ത്തനം മരവിപ്പിച്ചിട്ടുണ്ട്. ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ, മോള്‍ഡോവ, മോണ്ടനെഗ്രൊ, കൊസോവോ, സെര്‍ബിയ, ബ്രിട്ടന്‍ എന്നിവയാണ് ഈ വേനലൊഴിവുകാലത്ത് ഇ ഇ എസ് പ്രവര്‍ത്തനം മരവിപ്പിച്ച മറ്റു രാജ്യങ്ങള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !