കൊല്ലം: ബിജെപി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ വധഭീഷണി മുഴക്കിയത്.
സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി. ഇതേത്തുടർന്ന് ചാത്തന്നൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.അപരിചിതനായ വ്യക്തി എംഎൽഎയെ ഫോണിൽ വിളിച്ച് ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചു. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചു. ഇതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിച്ചു.
എന്നിട്ട് കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടു. അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം നടത്തിയും വധഭീഷണി മുഴക്കിയതുമെന്ന് ഗോപകുമാർ പരാതിയിൽ പറയുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.