കൊച്ചി: ഭക്ഷണത്തിന്റെ രുചിയെ സംബന്ധിച്ച തർക്കത്തെ തുടർന്ന് പാചകക്കാരനെ വെട്ടി ഹോട്ടലുടമ.
അങ്കമാലിയിലെ മീൻ വിലാസം എന്ന ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസ് ആണ് ഷെഫ് റിയാസിനെ കത്തികൊണ്ട് വെട്ടിയത്. കയ്യിൽ മുറിവേറ്റ റിയാസ് ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.കഴിഞ്ഞ ദിവസം ഉടമ ഉബൈസ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം.ഷെഫ് മീൻ ഫ്രൈ കൊണ്ടുവന്നപ്പോൾ മീൻ മോശമാണെന്നും ഉപ്പ് കുറവാണെന്നും ഉടമ പറഞ്ഞു. ഹോട്ടലിലെ ഫ്രീസർ തകരാറിലാണെന്നും ഇതുവരെ നന്നാക്കിയിട്ടില്ലെന്നും ഷെഫും പറഞ്ഞതോടെ വാക്കുതർക്കമായി.
തുടർന്ന് അടുക്കളയിലേക്ക് പോയ ഷെഫിനെ പിന്നാലെയെത്തിയ ഉടമ അടുക്കളയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കയ്യിൽ വെട്ടുകയായിരുന്നു. സംഭവത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.