ആലക്കോട് ; ജർമൻ ഭാഷ പഠിക്കാൻ പോയ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി ചങ്ങനാശ്ശേരിയിൽ പെരുന്ന ക്ഷേത്രക്കുളത്തിൽ വീണു മരിച്ചു.
ആലക്കോട് പഞ്ചായത്ത് മുൻ അംഗം മാത്യു പുതിയേടത്തിന്റെ മകൻ ജോസ്‌വിൻ മാത്യു(23) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനുശേഷം രണ്ടുമാസം മുൻപ് ചങ്ങനാശ്ശേരിയിൽ ജർമൻ ഭാഷ പഠിക്കാൻ എത്തിയതായിരുന്നു.വെള്ളിയാഴ്ച അവധി ദിവസമായതിനാൽ നടക്കാൻ ഇറങ്ങിയ ജോസ്‌വിൻ ഫോൺ വിളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവത്രേ. മാതാവ്: ബിജി. സഹോദരങ്ങൾ: എബിൻ, സാൽവിൻ, ജിസ്‌വിൻ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.