യുകെ ;എന്‍ എച്ച് എസ്സ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന രീതിയില്‍ ലക്ഷക്കണക്കിന് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും വാര്‍ഷിക ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചു.
ഒരു സമരം ഒഴിവാക്കുന്നതിനായി ട്രേഡ് യൂണിയനുകളും തൊഴിലുടമകളും ശമ്പളവര്‍ദ്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. തികച്ചും ന്യായമായ ഒരു വേതനമാണ് കെയര്‍ വര്‍ക്കര്‍മാര്‍ പ്രതീക്ഷിക്കുന്നതെന്ന് യൂണിയന് വക്താക്കള്‍ പറയുന്നു.സമാനമായ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 7000 പൗണ്ട് അധികമായി ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 15 ലക്ഷത്തോളം വരുന്ന സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരുടെ ശമ്പളം ഇതിനോട് തുല്യമാക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നത്.
ഒരു നാഷണല്‍ കെയര്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ നീക്കം എന്നാണ് കെയര്‍ മിനിസ്റ്റര്‍ സ്റ്റീഫന്‍ കിന്നോക്ക് പറഞ്ഞത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെല്‍ത്ത് സെക്രട്ടറിയായിരുന്നപ്പോള്‍ ആന്‍ഡി ബേണമായിരുന്നു ആദ്യമായി ഇത്തരത്തിലൊരു നിര്‍ദ്ദേശം വെച്ചത്. പുതിയ അഡള്‍ട്ട് സോഷ്യല്‍ കെയര്‍ നെഗോഷിയേറ്റിംഗ് ബോഡി ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും കെയര്‍ മേഖലയിലെ എല്ലാ ജീവനക്കാരുടെയും ശമ്പളം നിശ്ചയിക്കുന്നതിനുള്ള അധികാരം ഈ ബോഡിക്ക് ഉണ്ടായിരിക്കും.
ഈ നീക്കത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തുകൊണ്ട് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് രംഗത്തെത്തി. ന്യായമായ വേതനം ലഭിക്കാതെ ക്ലേശിക്കുകയാണ് സോഷ്യല്‍ കെയര്‍ മേഖലയിലെ നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ എന്ന് ആര് സി എന്‍ വക്താവ് ചൂണ്ടിക്കാണിച്ചു. നിലവില്‍ ഇംഗ്ലണ്ടിലെ ഒരു കെയര്‍ വര്‍ക്കറുടെ ശമ്പളം മണിക്കൂറില്‍ 12.60 പൗണ്ട് ആണ് അതായത്, പ്രതിവര്‍ഷം 24,000 മുതല്‍ 25,000 പൗണ്ട് വരെ വരും.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.