ന്യൂഡൽഹി: 'യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി ഒന്നുമില്ല; കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും' നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ആദ്യമായി നേരിട്ട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതെളിച്ച പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട കുറ്റക്കാർക്ക് അതിവേഗത്തിലും കർശനമായും ശിക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക അതിവേഗ കോടതികൾ (Fast-Track Courts) സ്ഥാപിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികളും നിർദേശങ്ങളും ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച കേസുകളിലെ വിചാരണ വേഗത്തിലാക്കാനും പ്രതികൾക്ക് കടുത്ത ശിക്ഷ സമയബന്ധിതമായി വാങ്ങി നൽകാനും ഇത്തരം അതിവേഗ കോടതികൾ വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Nothing is more important than the welfare and future of our youth!
— Narendra Modi (@narendramodi) July 23, 2026
We have decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Have directed the concerned authorities and officials to take all necessary steps in this…
വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പരീക്ഷാ രീതികളിൽ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി സർക്കാർ എടുത്തുപോരുന്ന നയപരമായ തീരുമാനങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെയും യുവാക്കളുടെയും ഭാവിയുമായി കളിക്കുന്നവരെയും അതിന് ശ്രമിക്കുന്നവരെയും ഒരു കാരണവശാലും വെറുതെ വിടില്ലെന്നും വിഷയത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.