ഇറാന്റെ ആണവനിലയത്തിൽ ബോംബിട്ട് അമേരിക്ക

ദുബായ്: തുടർച്ചയായ എട്ടാം ദിവസവും ഇറാനിൽ ആക്രമണം തുടർന്ന യുഎസ്, ഖുസേസ്ഥാൻ പ്രവിശ്യയിൽ നിർമാണത്തിലുള്ള ഡർഖോവിൻ ആണവനിലയത്തിലും ബോംബിട്ടു.

തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളായ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഇറാനും ലക്ഷ്യമിട്ടു. കുവൈത്തിൽ മിസൈൽ സ്ഫോടനത്തിൽ ജലശുദ്ധീകരണ പ്ലാന്റിൽ തീപടർന്നു. ജോർദാനിലെ അഖബ നഗരത്തിലും മിസൈലുകൾ പതിച്ചു. അഖബയിലുള്ള അമേരിക്കൻ പൗരർ വിമാനത്താവളവും തുറമുഖപ്രദേശവും ഒഴിവാക്കണമെന്ന് യുഎസ് എംബസി മുന്നറിയിപ്പു നൽകി.

കഴിഞ്ഞദിവസം ജോർദാനിലെ യുഎസ് താവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 2 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും യുഎസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 16 ആയി. 400 ൽ ഏറെ സൈനികർക്കു ഗുരുതരമായി പരുക്കേറ്റു. യുഎസ് ആക്രമിച്ച ഇറാനിലെ ഡർഖോവിൻ ആണവനിലയം നിർമാണഘട്ടത്തിലായതിനാൽ ആണവ ചോർച്ചയ്ക്കു സാധ്യത കുറവാണെന്നു രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഒരാഴ്ച പിന്നിട്ട യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ 50 പേർ കൊല്ലപ്പെട്ടതായും 517 പേർക്കു പരുക്കേറ്റതായും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !