തിരുവനന്തപുരം :തങ്ങളുടെ പ്രതിനിധിയായിട്ടല്ല ശ്വേത മേനോൻ അമ്മ പ്രസിഡന്റായതെന്ന് ബിജെപി നേതാവ് എസ്. സുരേഷ്. ശ്വേതയെ തിരഞ്ഞെടുത്തത് സിനിമാ മേഖലയിൽ ഉള്ളവരാണ്.
ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് അറിയാമെന്നും എന്നാൽ അവർ ബിജെപി അംഗമല്ലെന്നും എസ്. സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഒട്ടേറെ താരങ്ങൾ ബിജെപിയെ അനുകൂലിക്കുന്നുണ്ട്. പണത്തിന്റെ പേരിൽ താരങ്ങളെ അപമാനിക്കാൻ ശ്രമിക്കരുത്. സുരേഷ് ഗോപി ഇന്ന് സജീവമായി നിന്നിരുന്നെങ്കിൽ എത്രയോ കോടികൾ ഉണ്ടാക്കാമായിരുന്നു. ഇതെല്ലാം ത്യജിച്ചാണ് അദ്ദേഹം നരേന്ദ്ര മോദിക്കൊപ്പം, ദേശീയതയ്ക്കൊപ്പം എത്തിയത്. ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല.
ശ്വേത മേനോൻ അമ്മയുടെ ചുമതലയിൽ എത്തിയപ്പോൾ ബിജെപി അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണം ഉണ്ടായി. എന്നാൽ അത് തെറ്റാണ്. സിപിഎം എംപിയായ ഇന്നസന്റ് അമ്മയുടെ തലപ്പത്ത് എത്തിയപ്പോഴോ ഇപ്പോഴത്തെ കോൺഗ്രസ് എംഎൽഎ രമേഷ് പിഷാരടി അമ്മയുടെ ചുമതലയിൽ എത്തിയപ്പോഴോ അമ്മയെ പിടിച്ചെടുക്കാനെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും എസ്. സുരേഷ് വ്യക്തമാക്കി.
അമ്മ സിനിമാമേഖലയിലുള്ളവരുടെ സംഘടനയാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ തക്ക ആളുകൾ അവിടെയുണ്ട്. സിനിമാ മുഖംമൂടി വച്ച രാഷ്ട്രീയക്കാരോട് ഇതാണ് പറയാനുള്ളതെന്നും എസ്.സുരേഷ് പറഞ്ഞു. ശ്വേതാ മേനോൻ ബിജെപിയിൽ നിന്നു രണ്ടു കോടി ഫണ്ട് വാങ്ങിയെന്ന് അമ്മയിൽ അൻസിബയെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.