ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ

തിരുവനന്തപുരം :ലോൺ ആപ്പു വഴി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. തിരുവനന്തപുരം പോങ്ങുമ്മൂട് ചേന്തിയിലാണ് ഓഫീസ് ഉള്ളത്.

ലോകം മുഴുവൻ ഉള്ള ഇടപാടുകൾ വഴി കോടികളാണ് സംഘം തട്ടിയെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാർ അടക്കം 18 ഉത്തരേന്ത്യക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസ് റെയ്ഡിനിടെ 50 ഓളം കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു.

സൈബർ പോലീസും ശ്രീകാര്യം- മെഡിക്കൽ കോളേജ് പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. പോലീസ് പോലീസ് എത്തുന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ഒരാളെ എയർപോർട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 18 പേരെ കസ്റ്റഡിയിലെടുത്തത്.

സംഘത്തിൽ സ്ത്രീകളും ഉണ്ടെന്നാണ് വിവരം. കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !