തിരുവനന്തപുരം :നെയ്യാറ്റിന്‍കരയില്‍ തട്ടിപ്പുകേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച് പ്രതി.
ആക്രമണത്തില്‍ എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. നടരാജ ഫിനാന്‍സ് തട്ടിപ്പു കേസില്‍ പ്രതിയായ സനോജിനെ പിടികൂടാന്‍ മഫ്തിയില്‍ എത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. നെയ്യാറ്റിന്‍കര എസ്ഐ അക്ഷയ് കുമാര്‍, പൊലീസുകാരായ ആന്റണി മിറാന്‍ഡ, നിതിന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.പൊലീസുകാര്‍ എത്തിയ ഇരുചക്രവാഹനങ്ങള്‍ക്കു മേല്‍ സനോജ് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ജീപ്പിലിരുന്ന സനോജിനോടു പൊലീസ് സംഘം പുറത്തിറങ്ങാന്‍ പറഞ്ഞപ്പോഴാണ് ഇവരെ ഇടിച്ചു തെറിപ്പിച്ച് ജീപ്പ് ഓടിച്ചു പോയത്.
തുടര്‍ന്ന് പിന്തുടര്ന്നെത്തിയ പൊലീസ് സംഘം സനോജിനെ അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇയാളും ആശുപത്രിയില്‍ ചികിത്സ തേടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.