മോൻസ് (ബെൽജിയം): നാറ്റോയുടെ (NATO) സൈനിക ആസ്ഥാനത്ത് ചാരവൃത്തി നടത്തിയെന്ന സംശയത്തിൽ ചൈനീസ് വംശജയായ കനേഡിയൻ യുവതിയെ ബെൽജിയം അധികൃതർ അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ സൈനിക ആസ്ഥാനമായ ‘ഷേപ്പിൽ’ ഇന്റേൺ ആയി ജോലി ചെയ്തുവരികയായിരുന്ന ബിവി ഷാങ് (32) ആണ് പിടിയിലായത്. ‘ക്ലെയർ ഷാങ്’, ‘കാറ്റിന ഷാങ്’ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവർ കനേഡിയൻ സ്പേസ് ഏജൻസി, സ്റ്റാറ്റിസ്റ്റിക്സ് കാനഡ, നാഷണൽ റിസർച്ച് കൗൺസിൽ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ എന്നിവടങ്ങളിൽ മുമ്പ് പ്രവർത്തിച്ചിരുന്നതായാണ് വിവരം.സിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സിസ്റ്റംസ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ള ഷാങ് ചാരപ്രവർത്തനത്തിലും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്ന സംഘത്തിലും പ്രവർത്തിച്ചതിനാണ് അറസ്റ്റിലായിരിക്കുന്നത്. വീടും ജോലിസ്ഥലവും പരിശോധിച്ച ശേഷമാണ് വ്യാഴാഴ്ച ഇവരെ കസ്റ്റഡിയിലെടുത്തതും ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തതും.
കനേഡിയൻ സുരക്ഷാ ഏജൻസികളുടെ സ്ക്രീനിംഗ് പ്രക്രിയ മറികടന്ന് ഇത്തരമൊരു വ്യക്തി അന്താരാഷ്ട്ര ഏജൻസികളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് കാനഡയിൽ ആശങ്കയുയർന്നിട്ടുണ്ട്. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കാനഡ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി അറിയിച്ചു.
ഇന്റേൺ തസ്തികകൾ ഇത്തരം ഏജൻസികളിലേക്ക് ചാരന്മാർക്ക് പ്രവേശിക്കാനുള്ള എളുപ്പവഴിയാണെന്ന് മുൻ കനേഡിയൻ സുരക്ഷാ ഏജൻസി (CSIS) ഉദ്യോഗസ്ഥൻ ഡാൻ സ്റ്റാന്റൺ നിരീക്ഷിച്ചു. രേഖകൾ ചോർത്തുന്നതിനേക്കാൾ നിർണായക സംഭാഷണങ്ങൾ ചോർത്താനാണ് ഇന്റേൺ പദവികൾ ദുരുപയോഗം ചെയ്യുന്നതെങ്കിലും ബെൽജിയം പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ സുരക്ഷാ ഏജൻസികളുടെ ജാഗ്രത വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.