ന്യൂഡൽഹി :പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും രാജിയാവശ്യപ്പെട്ടും സിജെപിയുടെ സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ചും കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരെ പൊലീസിന്റെ ബലപ്രയോഗം.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. മുതിർന്ന നേതാക്കൾ അടക്കമുള്ള പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും കടുത്ത ബലപ്രയോഗമാണ് നടത്തിയത്. ജന്തർമന്ദിറിൽ സിജെപി നടത്തിവരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ പ്രതിഷേധം നയിച്ചു. കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കളും എംപിമാരും സമരമുഖത്തെത്തി. സമരത്തിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥും കസ്റ്റഡിയിൽ എടുത്ത നേതാക്കളിൽ ഉൾപ്പെടുന്നു.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലെ മല്ലികാർജുൻ ഖർഗെയുടെ വസതിക്കു മുൻപിൽനിന്നുമാണ് പ്രതിഷേധ സമരം ആരംഭിച്ചത്.
ഒരു കിലോമീറ്റർ അകലെയുള്ള അതീവ സുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതി ലക്ഷ്യമാക്കി അപ്രതീക്ഷിതമായിരുന്നു കോൺഗ്രസിന്റെ നീക്കം. മിന്നൽ സമരത്തിനെത്തിയ നേതാക്കളെ അടക്കം ബലപ്രയോഗത്തിലൂടെയാണ് പൊലീസ് നീക്കിയത്. പൊലീസ് നടപടികളെ എംപിമാരടക്കം ചോദ്യം ചെയ്തത് സംഘർഷത്തിന് ഇടയാക്കി. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
പൊലീസ് ബലപ്രയോഗത്തിനു എതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലത്തിരുന്ന് പ്രതിഷേധിച്ചു. മുഴുവൻ എംപിമാരെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. ഇവർക്ക് പിന്തുണയുമായിട്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എത്തിയത്. പകുതിയോളം എംപിമാരെ നിലവിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ തറയിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. കൊടിക്കുന്നിൽ സുരേഷ് എം.പിയേയും കസ്റ്റഡിയിൽ എടുത്തു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.
കഴിഞ്ഞ ദിവസം വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അപ്രതീക്ഷിത സമരത്തിനു എത്തിയത്.അതേസമയം, അനിശ്ചിതകാല സമരത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ സഫ്ദർജംഗ് സർക്കാർ ആശുപത്രിയിൽ നിന്ന് മേദാന്തയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റുന്നത്.
അദ്ദേഹത്തിന്റെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് പറഞ്ഞാണ് കോടതിയുടെ ഉത്തരവ്. വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആഗ്മോയുടെ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. സഫ്ദർജംഗ് ആശുപത്രിയിൽ നൽകിയ ചികിത്സാ വിവരങ്ങൾ കൈമാറാനും കോടതി നിര്‍ദേശിച്ചു. വാങ്ചുക്കിനെ ചികിത്സിക്കുന്നതിനായി ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കാൻ മേദാന്ത ആശുപത്രിക്ക് നിർദേശം നൽകി.
വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.