പാലാ നഗരസഭ ആറുമാസമായി അനാഥം,സ്വതന്ത്ര മുന്നണിക്ക് പിന്തുണ കൊടുക്കുന്ന പ്രശ്നമില്ലന്ന് ജോസ് കെ മാണി

പാലാ നഗരസഭ ആറുമാസമായി അനാഥം,സ്വതന്ത്ര മുന്നണിക്ക് പിന്തുണ കൊടുക്കുന്ന പ്രശ്നമില്ലന്ന് ജോസ് കെ മാണി

പാലാ : നഗരസഭയിൽ ഭിന്നത മൂർച്ഛിച്ചു നിൽക്കുന്ന സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിക്ക് എന്തായാലും പിന്തുണ കൊടുക്കുന്ന പ്രശ്നമില്ലെന്ന് കേരള കോൺഗ്രസ് (എം)ലീഡർ ജോസ് കെ മാണി.

കോൺഗ്രസ് കൗൺസിലർമാർ സ്വതന്ത്ര കൂട്ടായ്മയ്ക്ക് പിന്തുണ പിൻവലിച്ചു എന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സ്വതന്ത്ര മുന്നണിയുമായി ഒത്തുപോകാനായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നു എന്നും അവരോടു കൂടെ ആയിരിക്കുമ്പോൾ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും അത് തന്നെയല്ലേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. 

ഇത് ഒരു പ്രാദേശിക വിഷയമായതിനാൽ  ഇത് സംബന്ധിച്ച കാര്യങ്ങളിൽ നിലപാടെടുക്കേണ്ടത് ജില്ലാ - നിയോജക മണ്ഡലം നേതൃത്വമാണെന്ന് പറഞ്ഞ അദ്ദേഹം ഇത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണെന്നും ഇതിൽ താൻ അഭിപ്രായം പറയേണ്ടതില്ല എന്നും വ്യക്തമാക്കി.

ആറുമാസമായി പാലാ അനാഥമാണെന്നും, അധികാര തർക്കമല്ലാതെ എംഎൽഎയുടെയോ നഗരസഭയുടെ ഇടപെടലും യാതൊരു കാര്യങ്ങളിലും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network