അമരാവതി: കൊവിഡ് ഭീതി ഒഴിഞ്ഞു എന്ന് കരുതിയിരിക്കെ രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി പുതിയ വകഭേദത്തിൻ്റെ സാന്നിധ്യം.
ആന്ധ്രാപ്രദേശിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ്-19 കേസുകളിൽ 'ഒമിക്രോൺ RF.5' വകഭേദമുണ്ടെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൂനെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ.ജനിതക വ്യതിയാനം വഴിയാണ് കൊവിഡ്-2 വൈറസ് ഓമിക്രോൺ വകഭേദമായി പരിണമിച്ചത്. RF.5 ഈ വംശത്തിലെ ഒരു ഉപവകഭേദമാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. വൈഎസ്ആർ കടപ്പ ജില്ലയിൽ രേഖപ്പെടുത്തിയ കൊവിഡ്-19 കേസുകളിൽ നിന്നുള്ള നാല് സാമ്പിളുകളാണ് പൂനെയിലേക്ക് അയച്ചത്. ജീനോം സ്വീകൻസിങ് വിശകലനത്തെ തുടർന്നാണ് ഒമിക്രോൺ RF.5 വകഭേദത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.
ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നു
പൂനെയിൽ നിന്ന് ലഭിച്ച ഫലങ്ങളെ തുടർന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി ആരോഗ്യമന്ത്രി സത്യകുമാർ യാദവ് ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിങ് നടത്തി. ലോകാരോഗ്യ സംഘടന RF.5നെ സ്‌റ്റാൻഡേർഡ് വകഭേദമായി തരംതിരിച്ചിട്ടുണ്ടെന്ന് ഡോ. എ വിഷ്‌ണുവർധൻ മന്ത്രിയെ അറിയിച്ചു.
ഈ വൈറസ് ഗുരുതരമല്ലെന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും RF.5 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, മറ്റ് ഒമിക്രോൺ വകഭേദങ്ങളെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന് ഡോക്‌ടര്‍ വ്യക്തമാക്കി.
തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയവയാണ് ഈ വൈറസിൻ്റെ ലക്ഷണങ്ങള്‍. മറ്റ് ഒമിക്രോൺ വകഭേദങ്ങൾ പോലെ RF.5 അപകടകാരിയല്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോ. വിഷ്‌ണുവർധൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.