എറണാകുളം:എഴുമറ്റൂർകൈമലസ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ എന്ന 25 കാരനെയാണ് പൊരുമ്പെട്ടി പോലീസ്പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇയാളിൽ നിന്നും 1.590 ഗ്രാം എംഡി എം എ പിടികൂടി. ഇയാളിൽനിന്ന് എഡിഎം ഐ എൻ എ - എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന,ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡൻ്റ് എന്ന് രേഖപ്പെടുത്തിയ ഐഡൻറിറ്റി കാർഡും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഷർഫിൻ സെബാസ്റ്റ്യൻ.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഒരു രഹസ്യ അറയിൽ നിന്നുമാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്നും എംഡി എം എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, പൈപ്പുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക് നേതൃത്വം നൽകിവന്ന ഷർഫിൻ സെബാസ്റ്റ്യൻ എറണാകുളം പാലാരിവട്ടം, എറണാകുളം ടൗൺ സ്റ്റഷനുകളിൽ പ്രതിയാണ്. സ്ത്രീകളെ ആക്രമിച്ചതിനടക്കം, കോയിപ്രം സ്റ്റഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.