ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്ത യുമായി കൂടിക്കാഴ്ച നടത്തി

അയർലണ്ട് : വേൾഡ് മലയാളി ഫെഡറേഷൻ്റെ  അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്ത യുമായി കൂടിക്കാഴ്ച നടത്തി.

WMF ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി മേരി റോസ്‌ലെറ്റ് ഫിലിപ്പും , WMF യൂറോപ് റീജിയൻ പ്രസിഡന്റ്‌ മിസ്റ്റർ ഷൈജു തോമസ് ,WMF അയർലൻഡ് മീഡിയ കോർഡിനേറ്റർ അജീഷ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക ക്ഷണപ്രകാരം അയർലൻഡ് ഇന്ത്യൻ എംബസിയിൽ വെച്ചാണ് അംബാസിഡറുമായി ചർച്ചകൾ നടത്തിയത്. അയർലണ്ടിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം  അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു. 

അയർലണ്ടിലേക്കുള്ള വിസ അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ,ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ,മറ്റു തൊഴിൽ മേഖലകളിലേക്ക് വരുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ , അയർലൻഡ് ഇന്ത്യ വ്യാപാര സാദ്ധ്യതകൾ സുതാര്യ വത്കരിക്കേണ്ടതിന്റെ ആവശ്യകതൾ , അയർലണ്ടിൽ ഇൻഡ്യാക്കാർക്കെതിരെയുള്ള വംശീയത തടയേണ്ടതിന്റെ ആവശ്യകതകളും പരിഹാരങ്ങളും എന്നിവയായിരുന്നു ചർച്ചയിൽ ഉൾപ്പെട്ട  പ്രധാന വിഷയങ്ങൾ. 

ശ്രീ മനീഷ് ഗുപ്ത ഈ പ്രശ്നങ്ങളുടെ എല്ലാം പരിഹാരത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ, ഐറിഷ്  ഭരണാധികാരികളുടെ  ശ്രദ്ധയിൽപെടുത്താമെന്ന എന്ന ഉറപ്പു നൽകുകയും ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യൻ പ്രവാസികൾക്കായി  ചെയ്യുന്ന സേവനങ്ങളെ ശ്രീ മനീഷ് ഗുപ്ത പ്രത്യേകം അഭിനന്ദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !