കാസർകോട് :30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പിടികൂടിയത്.രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ശനിയാഴ്ച രാവിലെ ടോൾ പ്ലാസയ്ക്ക് സമീപത്ത് പരിശോധന നടത്തിയത്.കേരളത്തിലും കർണാടകയിലുമായി കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലാലാ കബീര്‍.
മൈസൂരുവിൽ ജയിലിലായിരുന്ന ലാലാ കബീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്‌ഐ കെ.പി. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.