സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത 20കാരനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി

സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പരാതിയിൽ കസ്റ്റഡിയിലെടുത്ത 20കാരനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി

പത്തനംതിട്ട :പീഡനത്തിനിരയായെന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത 20കാരനെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി.

രണ്ടു വർഷം മുൻപ് ബൈപാസ് സർജറി കഴിഞ്ഞ യുവാവിനാണ് പത്തനംതിട്ട കൂടൽ പോലീസിൽ നിന്ന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് യുവാവിന്റെ കുടുംബം.

പോലീസ് അതിക്രമം

പോലീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി തറയിൽ മുട്ടുകുത്തി ഇരുത്തിയ ശേഷം കാൽവെള്ളയിൽ ചൂരൽ കൊണ്ട് നിരന്തരം അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു. തുടക്കത്തിൽ യുവാവിന്റെ സഹോദരനെയാണ് ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ച ശേഷമാണ് ഈ മാസം 3ന് രാത്രി ഇരുപതുകാരനെ കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വൈകിട്ടോടെയാണ് യുവാവിനെ പോലീസ് വിട്ടയച്ചത്.

വ്യാജ ആരോപണവും അന്വേഷണവും

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂടൽ പോലീസ് ആദ്യം കേസെടുത്തിരുന്നത്. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു വിദ്യാർത്ഥിനിയുടെ മൊഴി. 11 പേർക്കെതിരെയായിരുന്നു പെൺകുട്ടി മൊഴി നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network