തിരുവനന്തപുരം: പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് തൂക്കുകയർ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളുടെ എണ്ണം 40 ആയി.
1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കഴിഞ്ഞ 35 വർഷമായി കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല.തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് വധശിക്ഷ ലഭിച്ച ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞവർഷം ജനുവരി 20നാണ് നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മയെ ആൺ സുഹൃത്ത് ഷാരോൺരാജിനെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിച്ചത്. 2024ൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ മാത്രം 15 പ്രതികൾക്കാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
തൂക്കുകയർ പ്രതീക്ഷിച്ച് 25 പേർ തിരുവനന്തപുരത്ത്
തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഏറ്റവുമധികം തടവുകാരുള്ളത്. ആലപ്പുഴയിൽ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 15 പേർ ഉൾപ്പെടെ 25 പേരാണ് ഇവിടെയുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ അഞ്ചുപേരും തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറുപേരും നിലവിലുണ്ട്.
പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം, ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലം എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വിയ്യൂർ അതിസുരക്ഷാ ജയിലിലും മൂന്നുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായുണ്ട്. വധശിക്ഷ ലഭിച്ച് ജയിലുള്ളത് മൂന്ന് സ്ത്രീകളാണ്. 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് എഎം ബഷീറാണ് കഴിഞ്ഞവർഷം ഗ്രീഷ്മയ്ക്കും തൂക്കുകയർ വിധിച്ചത്.
ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ, മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജൻ, കോളിയൂർ കൊലക്കേസ് പ്രതി അനിൽകുമാർ എന്നിവരും വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരാണ്. മുൻ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. പോലീസുകാർ പ്രതിയായ ഫോർട്ട് പോലീസ് സ്റ്റേഷൻ ഉരുട്ടി കൊലക്കേസിലാണ് എഎസ്‌ഐ ജിതകുമാർ ശിക്ഷിക്കപ്പെട്ടത്. ഇതേകേസിൽ വധശിക്ഷ ലഭിച്ച സിപിഒ ശ്രീകുമാർ ജയിൽ വാസത്തിനിടെ കാൻസർ ബാധിച്ച് മരിച്ചു.
35 വർഷം മുൻപ് അവസാനമായി തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ
35 വർഷം മുൻപ് 1991ൽ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. 1985-86 കാലഘട്ടത്തിൽ വടക്കൻ കേരളത്തെ വിറപ്പിച്ച കൊലയാളിയായിരുന്നു റിപ്പർ ചന്ദ്രൻ. രാത്രിയിൽ ആളുകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ചന്ദ്രൻ്റെ രീതി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി നിരപരാധികളായ 14 പേരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയായിരുന്നു ചന്ദ്രൻ. ഇതിൽ, ദമ്പതിമാരെ വധിച്ച കേസിലാണ് ചന്ദ്രന് വധശിക്ഷ വിധിച്ചത്. മറ്റുള്ള കേസുകളിൽ ജീവപര്യന്തമായിരുന്നു ശിക്ഷ.
വധശിക്ഷയ്ക്ക് എതിരെ ചന്ദ്രൻ സുപ്രീംകോടതിയിൽ പോയെങ്കിലും, ശിക്ഷ ശരിവച്ചു. പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതും തള്ളി. 1991 ജൂലൈ ആറിനായിരുന്നു ചന്ദ്രൻ്റെ വധശിക്ഷ നടപ്പാക്കിയത്. അതിനുശേഷം, കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല. 1974ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് പൂജപ്പുരയിൽ ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു വധശിക്ഷ






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.