ആധുനിക ലോക കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ വേണം :ഡോ. സിറിയക് തോമസ്

ആധുനിക ലോക കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോഴ്‌സുകള്‍ വേണം :ഡോ. സിറിയക് തോമസ്

ചങ്ങനാശ്ശേരി : ആധുനിക ലോകത്തിന്റെ വളര്‍ച്ചക്കനുസരിച്ച് നമ്മുടെ കോഴ്‌സുകളില്‍ വലിയ മാറ്റം വരുത്തണമെന്ന് മഹാത്മാ ഗാന്ധി സര്‍വകാലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.

ഭാരത സംസ്‌കാരത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്തന്നെ സര്‍ക്കാരുകള്‍ കോഴ്‌സുകളെ സംബന്ധിച്ച് പുനരാലോചനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു

.ചങ്ങനാശ്ശേരി പൗരവേദിയുടെ നേതൃത്വത്തില്‍ പഞ്ചാത്തുകളിലെ 10,12 ക്ലാസ്സുകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കുന്ന മെഗാ മെറിറ്റ് ഡേ -നിറവ് 2026 തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂള്‍ ഓഡിട്ടോറിയത്തില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരവേദി ചെയര്‍മാന്‍ വി ജെ ലാലി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ് സമ്മാനംദാനം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി മുഖ്യ പ്രസംഗം നടത്തി. ഫാ. പയസ് പായിക്കാട്ട്മറ്റത്തില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിമോള്‍ ചാക്കോ, മാടപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു കുരീത്ര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബിച്ചന്‍ ഓലിക്കര, ബാങ്ക് വൈസ് പ്രസിഡന്റ് ഷിനോ ഓലിക്കര, ഗ്രാമ പഞ്ചായത്തoഗം സിന്ധു,ബാബു കുട്ടന്‍ചിറ, ജസ്റ്റിന്‍ പാലത്തിങ്കല്‍, അഭിഷേക് ബിജു, ജോജോ അലക്‌സ്, വി ബാലകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ്, ഹെഡ്മിസ്ട്രസ് ശ്യാമ സജീവ്, പി ആര്‍ ഒ.സ്‌നേഹ സൂസന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network