ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പുതിയ പോർമുഖം തുറന്ന് ഡൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലേക്ക് നീങ്ങുകയാണ്. ഇവരെ കടത്തിവിടാതെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടസ്സം സൃഷ്ടിച്ചത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്.കോൺഗ്രസിന്റെയും ഇന്ത്യാസഖ്യ എംപിമാരും സംഘത്തിലുണ്ട്. നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നാലെ ജീവൻ നഷ്ടമായ വിദ്യാർഥികളെയും പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും അനുസ്മരിക്കാനാണ് ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ പറഞ്ഞു. വലിയ ജനക്കൂട്ടം പ്രദേശത്തേക്ക് എത്തുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.