തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിർണായകം, താഴെ വീഴുമോ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം

തിരുവനന്തപുരം: കോര്‍പറേഷന്‍ യോഗം നാളെ നടക്കാനിരിക്കെ ചര്‍ച്ചയാകുന്നത് കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അയോഗ്യതാ വിഷയം.

1994ലെ കേരളാ മുനിസിപ്പാലിറ്റി നിയമത്തിന്റെ 91 ആം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അയോഗ്യനാകും. അതേസമയം, കൗണ്‍സിലിന് അവധി അപേക്ഷ അംഗീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള പരാതികളില്‍ നിര്‍ണായമാകുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാകും. പരാതിയുമായി ആരെങ്കിലും കമ്മിഷനെ സമീപിച്ചാല്‍ ഏതു സാഹചര്യത്തിലാണ് അവധി അംഗീകരിച്ചതെന്ന് കമ്മിഷനെ ബോധ്യപ്പെടുത്തണം. 

ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേട്ട് കമ്മിഷനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജയിലില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മേയര്‍ക്ക് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൗണ്‍സിലിന്റെ അനുമതിയോടെ 6 മാസം വരെ അവധി അനുവദിക്കാന്‍ മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്. കാപ്പ കേസില്‍ ജൂണ്‍ 9ന് ആണ് സുഗതന്‍ അറസ്റ്റിലായത്. ഇതിനു മുന്‍പും ശേഷവും നടത്തിയ രണ്ടു കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിട്ടില്ല. 

നാളെ നടത്തുന്ന യോഗത്തില്‍ സുഗതന്റെ അവധി അപേക്ഷ മേയര്‍ വി.വി.രാജേഷ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. പ്രതിപക്ഷത്തുള്ള ഇരുമുന്നണികളും ശക്തമായി എതിര്‍ക്കും. അപേക്ഷ വോട്ടിന് ഇടണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. അവധി അപേക്ഷ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ സുഗതന്‍ അയോഗ്യനാക്കപ്പെടും. 101 അംഗ കൗണ്‍സിലില്‍ ബിജെപിക്കു സുഗതന്‍ ഉള്‍പ്പെടെ 50 അംഗങ്ങളാണുള്ളത്. 

രണ്ട് സ്വതന്ത്രരില്‍ ഒരാളുടെ പിന്തുണയോടെയാണ് ബിജെപി കേവലഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത്. സുഗതന്‍ അയോഗ്യനായാല്‍ ബിജെപി ഭരണസമിതിക്ക് ഇതു വന്‍ പ്രതിസന്ധിയുണ്ടാക്കും. സ്വതന്ത്ര അംഗത്തിന്റെയും മേയറുടെയും വോട്ടുകള്‍ ലഭിച്ചാലും 50 അംഗങ്ങളുടെ പിന്തുണ മാത്രമേ ഭരണ സമിതിക്ക് ലഭിക്കൂ. അതേസമയം, യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അംഗബലം 49 ആണ്. പൗണ്ട്കടവ് വാര്‍ഡില്‍ നിന്ന് വിജയിച്ച രണ്ടാമത്തെ സ്വതന്ത്ര അംഗത്തിന്റെ വോട്ട് ഇതോടെ നിര്‍ണായകമാകും.കൗണ്‍സിലര്‍ സുഗതന്‍ നാളെ കൗണ്‍സിലില്‍ പങ്കെടുക്കാത്തതോടെ അയോഗ്യനാകും എന്ന് യുഡിഫ് പറയുന്നു. 

നാളത്തെ കൗണ്‍സിലിനു ശേഷം സുഗതനെ പുറത്താക്കാന്‍ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെടും. ബിജെപിയുടെ അവധി എന്നുള്ളത് വെറും നാടകമാണ്. നിയമത്തില്‍ ഒരിടത്തും ക്രിമിനല്‍ കേസ് പ്രതിക്ക് അവധി കൊടുക്കാനുള്ള നിര്‍വാഹമില്ല. ഇത് ദുര്‍വിനിയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍കുമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്. ശബരീനാഥന്‍ പറഞ്ഞു.സുഗതനു സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും ഹൈക്കോടതി ഇളവു നല്‍കിയിരുന്നില്ലെന്നും കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി എങ്ങനെയാണ് അവധി അപേക്ഷ നല്‍കുന്നതെന്നു മനസിലാകുന്നില്ലെന്നും സിപിഎം കൗണ്‍സിലര്‍ എസ്.പി.ദീപക് പറഞ്ഞു. 

ജയിലില്‍ കഴിയുന്നുവെന്നത് അവധിക്കുള്ള കാരണമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ സെക്രട്ടറിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കും. കോര്‍പറേഷനില്‍ ഭരണസ്തംഭനമാണെന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് തദ്ദേശവകുപ്പു മന്ത്രിക്കും പരാതി നല്‍കും. സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്.പി.ദീപക് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !