എടത്വ: ഗർഭിണിയായ യുവതിയും പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഗാർഹിക പീഡന ആരോപണവുമായി യുവതിയുടെ കുടുംബം.
മരിച്ച സനുക്കുട്ടനും കുടുംബത്തിനുമെതിരെ മരണപ്പെട്ട ഹരീഷ്മയുടെ വീട്ടുകാർ മാവേലിക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.ഈ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. ഹരിഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിലെ ലോഡ്ജിലാണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ മൃതദേഹം ബെംഗളൂരുവിലെ വൈദേഹി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. ഹരീഷ്മയുടെ സംസ്‌കാരം ഞായറാഴ്ച മാവേലിക്കരയിൽ നടന്നു.
സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. മൃതദേഹം കാണാൻ അനുവദിച്ചില്ല. രണ്ടുദിവസം മുൻപാണ് ഹരിഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും.സഹായം തേടി.
ഇതിനിടെ ഒരു ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിക്കുകയും ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. തുടർന്ന് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചു. നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്. സംഭവത്തിൽ ഗാർഹിക പീഡന ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.