പാലാ: തോട്ടം വെട്ടുന്നതിനിടയിൽ ഉണക്ക മരം തലയിൽ വീണ് അസം സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു.
തൊടുപുഴയിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ ജോലിക്ക് വന്ന അസം സ്വദേശി മൊക്സിദുൽ ഇസ്ലാം (34) ആണ് മരണപ്പെട്ടത്. പാലാ കുറുമണ്ണ് പയസ് മൗണ്ടിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്.പയസ് മൗണ്ടിലെ തോട്ടത്തിൽ റബ്ബർ തടി വെട്ടുന്നതിനിടയിൽ, സമീപത്തായി നിന്ന മറ്റൊരു ഉണക്ക മരം അപ്രതീക്ഷിതമായി മൊക്സിദുലിന്റെ തലയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ ജോലി ചെയ്തിരുന്നവർ ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് മേലുകാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.