വിദ്യാഭ്യാസമല്ല കാര്യപ്രാപ്തിയാണ് പ്രധാനം..ജോലി നൽകുന്ന പഴയ രീതിക്ക് ഇന്ത്യയിൽ കാര്യമായ മാറ്റം

ന്യൂഡൽഹി: ഉദ്യോഗാർത്ഥികളുടെ ജി.പി.എയോ പഠിച്ചിറങ്ങിയ കോളേജിന്റെ പേരോ നോക്കി ജോലി നൽകുന്ന പഴയ രീതിക്ക് ഇന്ത്യയിൽ കാര്യമായ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്.

പുതിയ കാലത്തെ തൊഴിലുകൾക്ക് അനുയോജ്യമായ പ്രായോഗിക നൈപുണ്യങ്ങൾക്കും പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾക്കുമാണ് നിലവിൽ തൊഴിൽദാതാക്കൾ മുൻഗണന നൽകുന്നത്. പ്രമുഖ ഓൺലൈൻ ലേണിങ് പ്ലാറ്റ്‌ഫോമായ കോഴ്‌സെറ പുറത്തുവിട്ട മൈക്രോ-ക്രെഡൻഷ്യൽസ് ഇംപാക്ട് റിപ്പോർട്ട് 2026 ലാണ് വിവരങ്ങളുള്ളത്. 

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ, തൊഴിൽദാതാക്കൾ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിട്ടുള്ളത്.നൈപുണ്യത്തിന് മുൻഗണന; ആഗോള ശരാശരിയേക്കാൾ മുന്നിൽ ഇന്ത്യ എൻട്രി ലെവൽ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാൻ ഇന്ത്യയിലെ 89 ശതമാനം തൊഴിൽദാതാക്കളും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള റിക്രൂട്ട്‌മെന്റ് രീതിയാണ് പിന്തുടരുന്നത്. ഈ കാര്യത്തിൽ ഇന്ത്യ ആഗോള ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. 

വെറും ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അപ്പുറം, പ്രായോഗികമായി ജോലി ചെയ്യാൻ അറിവുള്ളവരെയാണ് കമ്പനികൾ തിരയുന്നത്. ഇത്തരം കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ അവസരങ്ങളാണ് വിപണിയിലുള്ളത്. 

ഇന്ത്യയിൽ മൈക്രോ-ക്രെഡൻഷ്യൽ കോഴ്‌സുകൾ (ഹ്രസ്വകാല പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ) പൂർത്തിയാക്കിയ 91 ശതമാനം ബിരുദധാരികൾക്കും 12 മാസത്തിനുള്ളിൽ തങ്ങളുടെ മേഖലയിൽ തന്നെ ജോലി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ, ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നേടി എത്തിയവർ ആദ്യ വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി 97 ശതമാനം തൊഴിൽദാതാക്കളും സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ കൂടുതൽ ആവശ്യക്കാരുള്ള പ്രൊഫഷണൽ സർട്ടിഫിക്കേഷനുകൾ:

ഗൂഗിൾ ഡാറ്റാ അനലിറ്റിക്സ്  ഗൂഗിൾ എഐ  ഗൂഗിൾ ഐടി ഓട്ടോമേഷൻ വിത്ത് പൈത്തൺ  ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റിംഗ് & ഇ-കൊമേഴ്സ് ഗൂഗിൾ സൈബർ സെക്യൂരിറ്റി  ഗൂഗിൾ പ്രോജക്ട് മാനേജ്മെന്റ്  ഗൂഗിൾ യുഎക്സ് ഡിസൈൻ  ഐബിഎം ഡാറ്റാ സയൻസ്  ഐബിഎം എഐ എഞ്ചിനീയറിംഗ്  മൈക്രോസോഫ്റ്റ് പവർ ബിഐ ഡാറ്റാ അനലിസ്റ്റ്.വ്യവസായ പങ്കാളിത്തമുള്ള കോഴ്സുകൾക്ക് വൻ സ്വീകാര്യത പ്രമുഖ വ്യവസായ ഗ്രൂപ്പുകളുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്ന കോഴ്‌സുകൾക്കാണ് കമ്പനികൾ കൂടുതൽ വിശ്വാസ്യത നൽകുന്നത്. 

വെറും അക്കാദമിക് സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകളേക്കാൾ, ഇൻഡസ്ട്രി പാർട്ണർഷിപ്പോടെയുള്ള മൈക്രോ-ക്രെഡൻഷ്യലുകൾക്ക് 95 ശതമാനം തൊഴിൽദാതാക്കളും മുൻഗണന നൽകുന്നു. ഇത്തരം യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്ന് 81 ശതമാനം തൊഴിൽദാതാക്കളും അഭിപ്രായപ്പെട്ടു. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നിലവിലെ അതിവേഗ തൊഴിൽ വിപണിക്ക് അനുയോജ്യമായ ഇത്തരം ഹ്രസ്വകാല പ്രൊഫഷണൽ കോഴ്സുകൾ സിലബസിന്റെ ഭാഗമാക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സിലബസ് കാലോചിതമായി പരിഷ്കരിക്കാത്തതും ഇത്തരം കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാത്തതും സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും വിദ്യാർഥികളുടെ പ്ലേസ്‌മെന്റിനെയും സാരമായി ബാധിക്കുമെന്നാണ് പകുതിയോളം ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !