അഭിമന്യു കൊലക്കേസിൽ കുറ്റപത്രം തയ്യാർ,16 പ്രതികളും കോടതിക്ക് മുൻപിൽ

അഭിമന്യു കൊലക്കേസിൽ കുറ്റപത്രം തയ്യാർ,16 പ്രതികളും കോടതിക്ക് മുൻപിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവ‍ർത്തകൻ അഭിമന്യു കേസിൽ വിചാരണയക്ക് മുൻപ് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു.

എസ് ഡി പി ഐ പോപ്പുല‍ർ പ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരായത്. പൊലീസ് ആരോപിച്ച കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. 

കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂ‍ർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network