ഇ ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ കേരളം.

തിരുവനന്തപുരം: കെ റെയിലിന് ബദൽപാതയായി ഇ ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ കേരളം.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ രൂപീകരിച്ച ഉപസമിതി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പദ്ധതിയ്ക്ക് അമനുകൂലമായാണ് സമിതിയിടെ റിപ്പോർട്ട് എന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്.ഇ ശ്രീധരൻ നിർദേശിച്ചത് പോലെ പില്ലറിലും തുരങ്കത്തിലുമായി റെയിൽ പാത പോകുന്നത് ഗുണകരമാകുമെന്നാണ് സർക്കാർ രൂപീരിച്ച ഉപസമിതിയുടെ റിപ്പോർട്ട് പറയുന്നത്. 

മുഖ്യമന്ത്രി വിഡി സതീശന് മുൻപാകെ ഇ ശ്രീധരൻ അതിവേഗ റെയിലുമായി ബന്ധപ്പെട്ട പ്രൊപ്പോസൽ വെച്ചതിന് പിന്നാലെയാണ് വിശയം പഠിക്കാൻ നാലംഗ ഉപസമിതിയെ നിയോഗിച്ചത്.ഗതാഗത സെക്രട്ടറി ടിവി അനുപമ, പരിസ്ഥിതി പ്രവർത്തകൻ ശ്രീധര്‍ രാധാകൃഷ്ണന്‍, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയന്‍, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി എന്നിവരായിരുന്നു സമിതിയിലം അംഗങ്ങൾ. ഉപസമിതി അഞ്ച് തവണ യോഗം ചേർന്നു. 

ഇ ശ്രീധരൻ്റെ റിപ്പോർട്ട് സംബന്ധിച്ച് ഇവർക്ക് വന്ന സംശയങ്ങൾക്ക് ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.പൂജപ്പുര മുതൽ തിരുവനന്തപുരം വിമാനത്താവളം വരെ 20 കിലോമീറ്റർ തുരങ്കപാതയാണ് നിർദ്ദിഷ്ട പദ്ധതിയിലുള്ളത്. എറണാകുളത്ത് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എലിവേറ്റഡ് പാതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇവിടെയും തുരങ്കപാത നിർമിക്കാനാണ് സാധ്യത. രണ്ട് തവണ കൂടി യോഗം ചേർന്ന ശേഷം ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനത്തിലെത്തിയ ശേഷമാകും സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറുക.

തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂര്‍, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍ എന്നിങ്ങനെയാണ് അതിവേഗ പാതയിലെ സ്റ്റേഷനുകൾ. കാസർകോട് നിന്നുള്ള യാത്രക്കാർ കുറവാണെന്ന പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ല ഒഴിവാക്കിയതെന്നാണ് ഇ ശ്രീധരൻ പറയുന്നത്.ആകെ 430 കിലോമീറ്ററായിരിക്കും അതിവേഗ പാതയുടെ ദൂരം. 70 ശതമാനം എലിവേറ്റഡും 20 ശതമാനം ടണലുമായിരിക്കും ഉണ്ടാവുക. 

പാലത്തിൻ്റെ തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ലെന്നും അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കുമെന്നുമാണ് ഇ ശ്രീധരൻ പറയുന്നത്. മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ പിന്നെ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. മടക്കി നൽകുന്ന ഭൂമിയ്ക്ക് ചെറിയ തുക വര്‍ഷം തോറും ഉടമസ്ഥൻ റെയില്‍വേക്ക് നല്‍കേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !