തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.