മേലുകാവ് സ്വദേശി മകന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: മേലുകാവ് സ്വദേശിയായ വയോധികനെ തൊടുപുഴ കാഞ്ഞിരമറ്റത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലുകാവ് കാനാട്ട് രാജൻ (64) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഉഴവൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന രാജൻ കുറച്ചുദിവസങ്ങളായി കടുത്ത പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു. തുടർന്ന് മകൻ ഇദ്ദേഹത്തെ പരിചരണത്തിനായി തൊടുപുഴയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാൽ വ്യാഴാഴ്ച മകന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ രാജനെ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

​മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാര ചടങ്ങുകൾ നടത്തി.

കുടുംബം:

  • ഭാര്യ: കുമാരി
  • മകൻ: അനുരാജ്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !