തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ നിക്ഷേപ നിധി ബോർഡ് (കിഫ്ബി) കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ ബോണ്ടുകളിലൂടെയും വായ്‌പകളിലൂടെയും സമാഹരിച്ചത് 42,053.20 കോടി രൂപയെന്ന് വിവരാവകാശ രേഖ.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.ധനകാര്യ വകുപ്പ് നൽകിയ മറുപടി അനുസരിച്ച്, നിലവിൽ കിഫ്ബിയുടെ ആകെ കടബാധ്യത 32,187.47 കോടി രൂപയാണ്. ഇതിൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ 9,865.73 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. വരും വർഷങ്ങളിലും കിഫ്ബിക്ക് വലിയ തുക തിരിച്ചടക്കേണ്ടി വരുന്ന തരത്തിൽ കട ബാധ്യതയുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ അടുത്ത അഞ്ച് വർഷത്തേക്കായി മാത്രം ഏകദേശം 17,447 കോടി രൂപയുടെ തിരിച്ചടവാണ് പ്രതീക്ഷിക്കുന്നത്.
നബാർഡ്, എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക്, മസാല ബോണ്ട് തുടങ്ങിയ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 7% മുതൽ ട്രഷറി നിരക്കുകൾ വരെയുള്ള ഉയർന്ന പലിശയ്ക്കാണ് ഈ തുകകളിൽ ഭൂരിഭാഗവും ലഭ്യമാക്കിയിട്ടുള്ളത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.