വാഷിങ്ടൺ: അമേരിക്കൻ പസഫിക് ഫ്ലീറ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവികാഭ്യാസമായ റിം ഓഫ് ദ പസഫിക് (RIMPAC) 2026ൽ ഇന്ത്യൻ നാവികസേനയുടെ സജീവ പങ്കാളിത്തം.
സമുദ്രനിരീക്ഷണത്തിനും പട്രോളിംഗിനുമായി ഉപയോഗിക്കുന്ന നാവികസേനയുടെ P-8I മാരിടൈം പട്രോൾ വിമാനമാണ് ഹവായിയിലെ അഭ്യാസത്തിൽ പങ്കെടുക്കുന്നത്. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇൻഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസി എക്‌സിലൂടെ അറിയിച്ചു.
പങ്കാളികൾ: സംയോജിതവും തയ്യാറായതും' ( Partners: Integrated and Prepared) എന്നതാണ് ഇത്തവണത്തെ റിം ഓഫ് ദ പസഫിക് 2026ൻ്റെ പ്രമേയം. 1971-ൽ ആരംഭിച്ച ഈ അഭ്യാസം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവിക സൈനിക പരിശീലനമായി വളർന്നു. പങ്കാളി രാജ്യങ്ങളുമായി സംയുക്ത പ്രവർത്തനശേഷി വർധിപ്പിക്കുക, സമുദ്രമേഖലയിലെ വിവരശേഖരണവും നിരീക്ഷണവും മെച്ചപ്പെടുത്തുക, സമുദ്രസുരക്ഷയിൽ സഹകരണം ശക്തമാക്കുക എന്നിവയാണ് ഇന്ത്യയുടെ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.
30 രാജ്യങ്ങൾ, 30,000 സൈനികർ
ജൂൺ 24 മുതൽ ജൂലൈ 31 വരെ ഹവായിയിൽ നടക്കുന്ന അഭ്യാസത്തിൽ 30 രാജ്യങ്ങൾ, 30-ലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 206-ലധികം സൈനിക വിമാനങ്ങൾ, 15 രാജ്യങ്ങളുടെ കരസേന വിഭാഗങ്ങൾ, കൂടാതെ 30,000 ത്തിലധികം സൈനികർ പങ്കെടുക്കുന്നുണ്ട്. ലോക സമുദ്രമാർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വിവിധ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുമുള്ള സുപ്രധാന വേദിയായാണ് റിം ഓഫ് ദ പസഫികിനെ വിലയിരുത്തപ്പെടുന്നത്.യുദ്ധസന്നദ്ധതയും ദുരന്തനിവാരണ പരിശീലനവും ഉൾപ്പെടെ വിപുലമായ അഭ്യാസങ്ങൾ
സങ്കീർണവും പ്രതിസന്ധി നിറഞ്ഞതുമായ സാഹചര്യങ്ങളിലാണ് വിവിധ രാജ്യങ്ങളുടെ സേനകൾ സംയുക്തമായി പരിശീലനം നടത്തുന്നതെന്ന് റിംപാക് 2026 സംയുക്ത സേനാ കമാൻഡർ വൈസ് അഡ്‌മിറൽ ജെഫ് ജാബ്ലോൺ വ്യക്തമാക്കി. ഇതിലൂടെ സേനകളുടെ യുദ്ധസന്നദ്ധതയും പരസ്‌പര സഹകരണ ശേഷിയും കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.